കൊല്ലം ജില്ലയിലെ അഞ്ചാലുംമൂട്ടിൽ മത്സ്യബന്ധന ബോട്ടിന്റെ മുകളിൽ നിന്ന് കാൽവഴുതി കായലിൽ വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശ് സ്വദേശിയായ ഗോവിന്ദപോളിഷ് (39) ആണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ദുരന്തമുണ്ടായത്. തൃക്കടവൂർ കുരീപ്പുഴയിലുള്ള മത്സ്യബന്ധന ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്ന വർക്ക് ഷോപ്പിന് സമീപത്താണ് സംഭവം നടന്നത്.
അറ്റകുറ്റപ്പണികൾക്കായി അഷ്ടമുടി കായലിൽ കെട്ടിയിട്ടിരുന്ന രണ്ട് ബോട്ടുകൾക്കിടയിലാണ് അപകടം ഉണ്ടായത്. ഇതിൽ ഒരു ബോട്ടിന്റെ മുകൾഭാഗം വൃത്തിയാക്കിയ ശേഷം താഴേക്ക് ഇറങ്ങുന്നതിനിടെയാണ് ഗോവിന്ദ പോളിഷിന്റെ കാൽവഴുതിയത്.
ബോട്ടിന്റെ മുകളിൽ നിന്നും രണ്ട് ബോട്ടുകൾക്കും ഇടയിലൂടെ ഇദ്ദേഹം കായലിലേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ ബോട്ടിൽ തലയിടിച്ചു ബോധരഹിതനായതിനെത്തുടർന്നാണ് ഗോവിന്ദ് വെള്ളത്തിൽ മുങ്ങിപ്പോയത്.
വിവരമറിഞ്ഞ് കൊല്ലത്തുനിന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയാണ് ഇയാളെ കായലിൽ നിന്ന് കരയ്ക്കെത്തിച്ചത്. ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ അഞ്ചാലുംമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

