പ്രതിപക്ഷനേതാവ് പിണറായി വിജയൻ എതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നടപടി കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി വ്യക്തമാക്കി.
നിലവിൽ പുറത്തുവന്നിട്ടുള്ള വിവരങ്ങൾ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും, വിഷയത്തിൽ സിപിഐഎം കേന്ദ്രനേതൃത്വം ഔദ്യോഗിക നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടത് രാഷ്ട്രീയ രംഗത്ത് തികച്ചും പുതിയൊരു അനുഭവമാണിതെന്നും, ഈ സംഭവവികാസങ്ങളിൽ സിപിഐഎം കൃത്യമായ നയം രൂപീകരിക്കാൻ തയ്യാറാകണമെന്നും എൻ.കെ.
പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു. ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു നേതാവിനെതിരെ ഉയർന്നുവന്നിരിക്കുന്നത് അതീവ ഗൗരവതരമായ അഴിമതി ആരോപണമാണെന്നും, പിണറായി വിജയന്റെ ഇതുവരെയുള്ള വാദങ്ങളെല്ലാം പൂർണ്ണമായി പൊളിഞ്ഞുപോയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

