സംസ്ഥാനത്ത് ഏറെ കോലാഹലങ്ങൾ സൃഷ്ടിച്ച സിഎംആര്‍എല്‍ മാസപ്പടി വിവാദത്തിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). മുഖ്യമന്ത്രി പിണറായി വിജയന്, മുന്‍മന്ത്രി മുഹമ്മദ് റിയാസ്, ഭാര്യ ടി.വീണ എന്നിവരുൾപ്പെടെയുള്ള പ്രമുഖർക്കെതിരെ അഴിമതി തടയല്‍ നിയമപ്രകാരം ഔദ്യോഗികമായി കേസെടുക്കണമെന്നാണ് കേന്ദ്ര ഏജൻസിയുടെ പുതിയ ആവശ്യം.
ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് ഇ.ഡി നിർദ്ദേശം നൽകി. അഴിമതി തടയല്‍ നിയമത്തിലെ 66(2) വകുപ്പ് കൃത്യമായി പാലിച്ചുകൊണ്ടാണ് നടപടി.
ഇതുവരെ നടത്തിയ അന്വേഷണത്തിൽ ലഭ്യമായ മുഴുവൻ തെളിവുകളും ഉൾപ്പെടുത്തിക്കൊണ്ടുള്ള സമഗ്രമായ റിപ്പോർട്ടാണ് ഡിജിപിക്ക് കൈമാറിയിട്ടുള്ളത്. ഈ റിപ്പോർട്ടിൽ അടങ്ങിയിരിക്കുന്ന നിർണായക വിവരങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ ബന്ധപ്പെട്ടവർക്കെതിരെ ഉടൻ തന്നെ എഫ്ഐആര്‍ റജിസ്റ്റർ ചെയ്ത് അന്വേഷണം മുന്നോട്ട് കൊണ്ടുപോകണമെന്നാണ് ഇ.ഡിയുടെ കർശനമായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

