എറണാകുളം ജില്ലയിലെ കുമ്പളം ടോൾ പ്ലാസയിൽ സ്വകാര്യ ബസ് ജീവനക്കാരന്റെ ഭാഗത്തുനിന്നും വ്യാപകമായ അതിക്രമം. ടോൾ ജീവനക്കാരെ അസഭ്യം പറയുകയും സെൻസർ ഘടിപ്പിച്ച ടോൾ ബാരിയർ ഒടിച്ചുമാറ്റുകയും ചെയ്തുകൊണ്ട് ബസ് അതിക്രമിച്ചു കടത്തിക്കൊണ്ടുപോവുകയായിരുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു ഈ സംഭവം അരേടറിയത്. എറണാകുളത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്ക് സർവീസ് നടത്തുന്ന ‘സുൽത്താൻ’ ബസിലെ ജീവനക്കാരനാണ് ടോൾ പ്ലാസയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചത്.
തിരക്കില്ലാത്ത സമയത്തായിരുന്നു സംഭവം. മുന്നിലുണ്ടായിരുന്ന വാഹനം ടോൾ തുക നൽകി കടന്നുപോയതിന് പിന്നാലെയായിരുന്നു ഈ ബസിനുള്ള ഊഴമെത്തിയത്.
ഈ സമയത്ത് ബസിൽ നിന്നിറങ്ങിയ ജീവനക്കാരൻ ടോൾ ബൂത്തിലുണ്ടായിരുന്ന ജീവനക്കാരെ അസഭ്യം വർഷം നടത്തുകയായിരുന്നു. തുടർന്ന് സെൻസർ ഘടിപ്പിച്ചിരുന്ന ടോൾ ബാരിയർ ബലമായി ഒടിച്ചുമാറ്റിയ ശേഷം ബസ് യാതൊരുവിധ ടോൾ തുകയും നൽകാതെ ഓടിച്ചുപോവുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ടോൾ പ്ലാസ അധികൃതർ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

