ആലപ്പുഴ ജില്ലയിൽ സി.പി.ഐ.എം നേതൃത്വത്തിന് എതിരായി അതീവ ഗൗരവകരമായ വെളിപ്പെടുത്തലുമായി മുൻ എം.എൽ.എ എച്ച്. സലാം രംഗത്ത്.
മുൻ മന്ത്രിയും അമ്പലപ്പുഴ എം.എൽ.എയുമായ ജി. സുധാകരനെതിരെയാണ് അദ്ദേഹം കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന കാലത്ത് മാധ്യമപ്രവർത്തകനെ ആക്രമിക്കാൻ ജി. സുധാകരൻ നിർദ്ദേശം നൽകിയിരുന്നുവെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ എച്ച്.
സലാം വെളിപ്പെടുത്തിയിട്ടുള്ളത്. എന്നാൽ മുതിർന്ന നേതാക്കൾ ഈ ആവശ്യം കർശനമായി നിരസിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മാധ്യമപ്രവർത്തകന് എതിരായ നീക്കത്തിന് പുറമെ, ഒരു വനിതയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പ്രചാരണം നടത്താൻ ആവശ്യപ്പെട്ടതായും സലാമിന്റെ കുറിപ്പിൽ പറയുന്നുണ്ട്. ഡി.വൈ.എഫ്.ഐ നേതാക്കളോട് ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അന്നത്തെ കാലത്ത് ആഹ്വാനംമുണ്ടായിരുന്നതായി അദ്ദേഹം ആരോപിച്ചു.
ഈ പശ്ചാത്തലത്തിൽ, യഥാർത്ഥ പൊളിറ്റിക്കൽ ക്രിമിനൽ ജി. സുധാകരൻ ആണെന്ന് ചൂണ്ടിക്കാണിച്ചാണ് എച്ച്.
സലാമിന്റെ കുറിപ്പ് അവസാനിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

