സിഐടിയു പുതിയ ജനറൽ സെക്രട്ടറിയെ നിശ്ചയിക്കുന്നത് വൈകുന്നതുമായി ബന്ധപ്പെട്ട് സിപിഐഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം ഉയർന്നു. ചില വ്യക്തികൾ സംഘടനയെ സ്വന്തം കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിക്കുന്നതുകൊണ്ടാണ് നേതൃമാറ്റം വൈകിക്കുന്നത് എന്നാണ് പ്രധാനമായും ഉയർന്നുവന്ന ആക്ഷേപം.
എളമരം കരീമിന് പകരക്കാരനായ പുതിയ ഭാരവാഹിയെ കണ്ടെത്താത്തതിന് പിന്നിൽ ഈ താൽപ്പര്യങ്ങളാണെന്നും യോഗത്തിൽ വിമർശനമുയർന്നു. ഇതിനുപുറമെ, മാധ്യമ ചർച്ചകളിൽ പാർട്ടിയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നവർക്ക് പ്രത്യേക പരിശീലനം നൽകണമെന്ന ആവശ്യവും സിപിഐഎം യോഗത്തിൽ ശക്തമായി ഉയർന്നു.
പാർട്ടിയുടെ ഔദ്യോഗിക നിലപാടുകൾ കൂടുതൽ ശക്തവും വ്യക്തവുമായ രീതിയിൽ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാൻ ഇത്തരം പരിശീലനങ്ങൾ അത്യന്താപേക്ഷിതമാണെന്നും, പുതിയ കാലഘട്ടത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇതൊക്കെ തികച്ചും ആവശ്യമമാണെന്നും മുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ടു. അതേസമയം, വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കാൻ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കിയ പ്രവർത്തന രേഖകളുമായി ബന്ധപ്പെട്ട
ചർച്ചകളും പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

