ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 144 പേരാണ് കുടിയേറ്റ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടംനേടിയിരിക്കുന്നത്. മറ്റ് രാജ്യങ്ങളിൽ ജനിച്ച് പിന്നീട് തങ്ങളുടെ പ്രവർത്തനമണ്ഡലം അമേരിക്കയിലേക്ക് മാറ്റിയവരാണ് ഇവർ.
ഫോബ്സിന്റെ പുതിയ റിപ്പോർട്ട് പ്രകാരം, ഇവർ സംയോജിതമായി കൈയിൽവച്ചിരിക്കുന്ന ആസ്തി 2.2 ട്രില്യൻ ഡോളറാണ് (ഏതാണ്ട് 210 ലക്ഷം കോടി രൂപ). കഴിഞ്ഞവർഷത്തെ 125 പേരിൽ നിന്നും 1.3 ട്രില്യൻ ഡോളറിൽ (125 ലക്ഷം കോടി രൂപ) നിന്നുമാണ് കോടീശ്വരന്മാരുടെ എണ്ണത്തിലും സംയോജിത ആസ്തിയിലും ഈ വൻ വർധന ഉണ്ടായിരിക്കുന്നത്.
കുടിയേറ്റ ശതകോടീശ്വരന്മാരിൽ ഏറ്റവും ഉയർന്ന ആസ്തി ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ഇലോൺ മസ്കിനാണ്. എന്നാൽ, യുഎസിൽ കുടിയേറ്റ കോടീശ്വരന്മാരുടെ എണ്ണത്തിൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ബഹുദൂരം മുന്നിൽ നിൽക്കുന്നത് ഇന്ത്യയാണ്.
ഫോബ്സിന്റെ കണക്കുപ്രകാരം 2026ലെ കുടിയേറ്റ കോടീശ്വരന്മാരുടെ പട്ടികയും വർധനയും താഴെ പറയുന്നതാണ്:
1. ഇന്ത്യ : 19 (+12)
2.
ഇസ്രയേൽ : 11 (+1)
3. തായ്വാൻ : 11 (+7)
4.
ചൈന : 9 (+2)
5. കാനഡ : 8 (+0)
6.
ഇറാൻ : 7 (+5)
7. ജർമനി : 6 (+0)
8.
ഫ്രാൻസ് : 5 (+0)
9. യുകെ : 5 (+2)
ടോപ് 10 ശതകോടീശ്വരന്മാരും സ്വത്തും ജന്മരാജ്യവും
1.
ഇലോൺ മസ്ക് : 927 ബില്യൻ ഡോളർ (ദക്ഷിണാഫ്രിക്ക)
2. സെർജി ബ്രിൻ : 272 ബില്യൻ (റഷ്യ)
3.
ജെൻസെൻ ഹുവാങ് : 176 ബില്യൻ (തായ്വാൻ)
4. തോമസ് പീറ്റർഫൈ : 107 ബില്യൻ (ഹംഗറി)
5.
മിറിയം ആഡേൾസൺ ആൻഡ് ഫാമിലി : 33.4 ബില്യൻ (ഇസ്രയേൽ)
6. ഡേവിഡ് സൺ : 30.5 ബില്യൻ (തായ്വാൻ)
7.
ജോൺ ടു : 30.5 ബില്യൻ (ചൈന)
8. പീറ്റർ തീയേൽ : 27.9 ബില്യൻ (ജർമനി)
9.
രൂപർട്ട് മർഡോക്ക് ആൻഡ് ഫാമിലി : 22.1 ബില്യൻ (ഓസ്ട്രേലിയ)
10. ആദം ഫറൂഖി : 18.9 ബില്യൻ (ഇറാൻ)
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള കണക്കുകൾ
ഏറ്റവുമധികം കുടിയേറ്റ കോടീശ്വരന്മാർ ഇന്ത്യക്കാരാണെങ്കിലും (19 പേർ) ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇന്ത്യൻ സാന്നിധ്യമില്ല.
14-ാം സ്ഥാനത്തുള്ള വിനോദ് ഖോസ്ലയാണ് ഇന്ത്യക്കാരിൽ മുന്നിൽ. സൺ മൈക്രോസിസ്റ്റംസ് മേധാവിയായ വിനോദിന് 13.9 ബില്യൻ ഡോളറാണ് ആസ്തി.
8.2 ബില്യൻ ഡോളറുമായി സെക്യൂരിറ്റി സോഫ്റ്റ്വെയർ രംഗത്തെ പ്രമുഖനായ ജയ് ചൗധരി 25-ാം സ്ഥാനത്തുമുണ്ട്. പാക്കിസ്ഥാനിൽ നിന്ന് 2 പേരാണ് പട്ടികയിലുള്ളത്.
ഇതിൽ ഓട്ടോമോട്ടിവ് രംഗത്തുള്ള ഷഹീദ് ഖാൻ 14.9 ബില്യൻ ഡോളർ ആസ്തിയുമായി 13-ാം സ്ഥാനത്താണ്. ഇറാനിൽ നിന്ന് 7 പേർ ഈ പട്ടികയിലുണ്ട്.
15 ശതമാനം കുടിയേറ്റക്കാർ
യുഎസിലെ ആകെ ശതകോടീശ്വരന്മാരിൽ 15 ശതമാനം പേരാണ് കുടിയേറ്റക്കാർ. ആകെ 45 രാജ്യങ്ങളിൽ നിന്നുള്ളവരുടെ പട്ടികയാണ് ഫോബ്സ് പുതുതായി പുറത്തുവിട്ടിരിക്കുന്നത്.
കഴിഞ്ഞവർഷത്തെ പട്ടികയിൽ 42 രാജ്യക്കാരാണ് ഉണ്ടായിരുന്നത്. ബഹിരാകാശ സാങ്കേതികവിദ്യ, സെർച്ച് എൻജിൻ, സെമികണ്ടക്ടർ (ചിപ്) എന്നീ രംഗങ്ങളിലാണ് ഇക്കുറി കുടിയേറ്റ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ പ്രധാന വർധന രേഖപ്പെടുത്തിയിട്ടുള്ളത്.
പട്ടികയിൽ ഇടംനേടിയ മറ്റ് പ്രമുഖ ഇന്ത്യൻ വംശജരുടെ റാങ്ക് വിവരങ്ങൾ:
രാകേഷ് ഗാംഗ്വാൾ (42), രൊമേഷ് ടി.വാധ്വാനി (45), കവിതാർക് റാം ശ്രീറാം (60), രാജീവ് ജെയിൻ (61), ഹേമന്ത് തനേജ (66), സഞ്ജയ് ഗജേന്ദ്ര (77), ജിതേന്ദ്ര മോഹൻ (77), ജ്യോതി ബൻസാൽ (91), ഡേവിഡ് പോൾ (102), രാജ് സർദാന (102), നികേഷ് അറോറ (113), സുന്ദർ പിച്ചൈ (113), കെ.ആർ.ശ്രീധർ (123), സഞ്ജയ് മെഹ്റോത്ര (129), സത്യ നാദേല്ല (129), നീരജ് സേഥി (134), ശ്യാം ശങ്കർ (140).
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

