കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി-ഓമശ്ശേരി റോഡിൽ കാട്ടുപന്നി കുറുകെ ചാടി ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്കേറ്റു. മുക്കത്തിന് സമീപം പാമ്പിഴഞ്ഞപ്പാറ സ്വദേശി പള്ളത്ത് ഫൈസൽ (37), ഭാര്യ അലീഫാത്തിമ (32) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
റോഡിലൂടെ സഞ്ചരിക്കവെ നീലേശ്വരം നടുക്കിൽ വെച്ച് ഇന്നലെ രാത്രി 7.30 മണിയോടെയായിരുന്നു സംഭവം. പെട്ടെന്ന് ബൈക്കിന് മുന്നിലേക്ക് കാട്ടുപന്നി ചാടുകയായിരുന്നു.
അപകടത്തിൽ ഫൈസലിന്റെ കൈകാലുകൾക്കും താടിയെല്ലിനും നെറ്റിക്കും പല്ലിനും പരിക്കേറ്റിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന അലീഫാത്തിമയ്ക്ക് കൈകാലുകളിലും പുറംഭാഗത്തുമാണ് പരിക്കേറ്റത്.
പരിക്കേറ്റയുടൻ ഇരുവരെയും മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

