പ്രേക്ഷകപ്രീതി നേടി മുന്നേറുന്ന ബിഗ് ബോസ് മലയാളം സീസണ് 8-ലെ ആദ്യ നോമിനേഷന് പ്രക്രിയ പൂര്‍ത്തിയായി. പുതിയ സീസണിലെ ആദ്യ വോട്ടിങ് ഘട്ടത്തില്‍ ഒമ്പത് മത്സരാർത്ഥികളാണ് നോമിനേഷൻ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്.
കടല്‍ കൊമ്പന്, എല്‍ദോ, നേഹ, ആസിഫ്, നോബി, രാഹുല്‍ ഈശ്വര്‍, കാളി, ഷിജിന്, റിനി എന്നിവരാണ് ആദ്യ ആഴ്ചയിലെ ലിസ്റ്റിലുള്ളത്. ഇതില്‍ ഏറ്റവും അധികം വോട്ടുകള്‍ സ്വന്തമാക്കിയത് റിനി ആന്‍ ജോര്‍ജ് ആണ്.
താരത്തിന് ആകെ 9 വോട്ടുകളാണ് ലഭിച്ചത്. കൂടാതെ, ഷിജിന് ആറും കാളി അഞ്ചും വോട്ടുകൾ നേടി.
രാഹുല്‍ ഈശ്വറിന് നാലും നോബിക്ക് മൂന്നും വോട്ടുകൾ ലഭിച്ചപ്പോള്‍, കടല്‍ കൊമ്പന്, എല്‍ദോ, നേഹ, ആസിഫ് എന്നിവര്‍ക്ക് രണ്ട് വോട്ടുകള്‍ വീതവും ലഭിച്ചു. വ്യത്യസ്തമായ രീതിയിലാണ് ഇത്തവണത്തെ ആദ്യ നോമിനേഷന് ബിഗ് ബോസ് സംഘടിപ്പിച്ചത്.
ചരിത്രത്തില്‍ ആദ്യമായി ഓപ്പണ്‍ നോമിനേഷനായാണ് ഇത് നടപ്പിലാക്കിയത്. ചെസ് ബോര്‍ഡിന്റെ മാതൃകയില്‍ ഒരുക്കിയ വലിയ കളത്തിലും അതിലേക്കുള്ള കരുക്കളും ഉപയോഗിച്ചായിരുന്നു നടപടിക്രമങ്ങള്‍.
ഓരോ മത്സരാർത്ഥിയും രണ്ട് പേരെ വീതം നേരിട്ട് നോമിനേറ്റ് ചെയ്യുകയും, അതിനുള്ള കാരണം വ്യക്തമാക്കുകയും വേണം. ഒപ്പം, എതിരാളിയെ സൂചിപ്പിക്കുന്ന മൃഗത്തിന്റെ രൂപത്തിലുള്ള കരു അവര്‍ക്ക് നല്‍കുകയും ചെയ്യണമായിരുന്നു.
ഈ കരു വാങ്ങി സ്വന്തം ചിത്രം വച്ചിരിക്കുന്ന കളത്തില്‍ നോമിനേഷൻ ലഭിച്ച മത്സരാർഥി കൊണ്ടുവെക്കുന്നതായിരുന്നു രീതി. മുന്‍ സീസണുകളെ അപേക്ഷിച്ച് മികച്ച താരമൂല്യമുള്ള മത്സരാർത്ഥികളാണ് എട്ടാം സീസണിലുള്ളത്.
രാഹുല്‍ ഈശ്വര്‍, ശ്രീലക്ഷ്മി അറയ്ക്കല്‍, റിനി ആന്‍ ജോര്‍ജ്, കടല്‍ കൊമ്പന്, വിക്കി തഗ്ഗ് തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യം ഷോയെ കൂടുതൽ ശ്രദ്ധേയമാക്കുന്നുണ്ട്. ‘അഗ്നിപരീക്ഷ’ ഷോയിലൂടെ എത്തിയ കോമണര്‍മാര്‍ക്ക് പോലും ഇതിനകം വലിയൊരു ആരാധകവൃന്ദത്തെ നേടാൻ സാധിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

