തിരുവനന്തപുരം: നാമനിർദേശ പത്രികയിൽ വിവരങ്ങൾ മറച്ചുവെച്ചുവെന്നാരോപിച്ചുള്ള പരാതിയിൽ ബേപ്പൂർ എം.എൽ.എ പി.എ. മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് കോടതി ഉത്തരവിട്ടു.
തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നിർണായക ഉത്തരവ്. അഭിഭാഷകനായ നെയ്യാറ്റിൻകര നാഗരാജു നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഈ നടപടി.
ബേപ്പൂർ നിയോജക മണ്ഡലത്തിൽ മത്സരിച്ച വേളയിൽ മുഹമ്മദ് റിയാസ് നാമനിർദേശ പത്രികയിൽ ഔദ്യോഗിക വിവരങ്ങൾ മറച്ചുവെച്ചു എന്നാണ് ഹർജിക്കാരന്റെ പ്രധാന ആരോപണം. ഭാര്യക്ക് ഏതെങ്കിലും കമ്പനികളുമായി കരാറോ മറ്റ് ബിസിനസ് ബന്ധങ്ങളോ ഉണ്ടോയെന്ന ചോദ്യത്തിന് പത്രികയിൽ വ്യക്തമായ മറുപടി നൽകിയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

