സംസ്ഥാന പാതയിലൂടെ കുതിര കുതറിമാറി ഓടിയ സംഭവത്തിൽ ജനങ്ങൾക്കിടയിൽ വലിയ ആശങ്ക പരന്നു. ഭാരതപ്പുഴയിൽ കുളിപ്പിക്കാനായി കൊണ്ടുവന്ന കുതിരയാണ് പിടിവിട്ട് ഓടിയത്.
ഇന്നലെ രാവിലെ 8.55ന് ആയിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. നെടുമ്പര സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കുതിര.
തൃശൂർ – ഷൊർണൂർ സംസ്ഥാന പാതയിലെ ചെറുതുരുത്തി സെന്ററിലൂടെയാണ് കുതിര പാഞ്ഞത്. ചെറുതുരുത്തി കൊച്ചി പാലം മുതൽ ഉടമയുടെ സ്ഥലമായ നെടുമ്പര വരെയാണ് കുതിര മൂന്നു കിലോമീറ്ററോളമുള്ള ദൂരം അതിവേഗം ഓടിയത്.
ജനങ്ങളുടെയും വാഹനങ്ങളുടെയും ഇടയിലൂടെയുള്ള ഈ പരക്കംപാച്ചിൽ വലിയ ഭീതിയാണ് സൃഷ്ടിച്ചത്. ഈ സംഭവത്തിൽ ഇരുചക്ര വാഹന യാത്രികനായ ആറ്റൂർ മനപ്പടി നരവം കുന്നത്ത് വീട്ടിൽ രതീഷിന് (35) പരുക്കേറ്റു.
കൂടാതെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയ്ക്കും കേടുപാടുകൾ സംഭവിച്ചു. ചേലക്കര പങ്ങാരപ്പിള്ളി സ്വദേശി മോഹനന്റേതാണ് ഈ ഓട്ടോറിക്ഷ.
കുതിര കുതറി ഓടുന്നത് കണ്ട് യാത്രക്കാർ പെട്ടെന്ന് തന്നെ തങ്ങളുടെ വാഹനങ്ങൾ റോഡരികിലേക്ക് ഒതുക്കി നിർത്തിയത് വലിയൊരു ദുരന്തം ഒഴിവാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

