കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ യാത്രാവേളയിൽ സ്വകാര്യ ബസിന്റെ ഓട്ടോമാറ്റിക് വാതിൽ മുൻകൂട്ടി തുറന്നതിനെ തുടർന്ന് വയോധികക്ക് ഗുരുതര പരിക്കേറ്റു. കൊയിലാണ്ടിക്ക് സമീപം പൊയില്‍ക്കാവ് സ്വദേശിനിയായ ലീലയ്ക്കാണ് (60) അപകടത്തിൽ കാലിന് പരിക്കേറ്റത്.
ഇന്നലെ വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. കോഴിക്കോട്-കൊയിലാണ്ടി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ നിന്ന് പൊയിൽക്കാവ് സ്റ്റോപ്പിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.
ബസ് പൂർണ്ണമായും നിശ്ചലമാകുന്നതിന് മുൻപ് ഓട്ടോമാറ്റിക് ഡോർ തുറന്നതിനെ തുടർന്ന് യാത്രികയായ ഇവർ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടം നടന്നയുടൻ തന്നെ നാട്ടുകാരും ബസ് ജീവനക്കാരും ചേർന്ന് പരിക്കേറ്റ വയോധികയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
തുടർന്ന് പരിക്ക് സാരമുള്ളതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ കൊയിലാണ്ടി പോലീസ് ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

