ഡൽഹിയിലുണ്ടായ ദാരുണമായ കെട്ടിടത്തകർർച്ചയിൽ അഗാധമായ ദുഃഖവും നടുക്കവും രേഖപ്പെടുത്തി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. വിദ്യാർഥികളുടെ ജീവൻ വിലപ്പെട്ടതാണെന്നും, ഡൽഹിയിലെ സുരക്ഷിതമല്ലാത്ത പി.ജി ഹോസ്റ്റലുകളുടെയും താമസസ്ഥലങ്ങളുടെയും ദയനീയമായ അവസ്ഥയാണ് ഈ ദുരന്തം തുറന്നുകാട്ടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സത്യനികേതന് സമീപം ഡൽഹി സർവകലാശാലയിലെ ഉൾപ്പെടെയുള്ള വിദ്യാർഥികൾ താമസിച്ചിരുന്ന അഞ്ചുനില കെട്ടിടമാണ് ഇന്നുച്ചയോടെ തകർന്നുവീണത്. ഏകദേശം നാൽപത് വർഷത്തോളം പഴക്കമുള്ള ഈ കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നതിനിടയിലാണ് വൻ ദുരന്തം സംഭവിച്ചത്.
അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലുള്ളവരെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് കെട്ടിട
ഉടമയായ ഗുരുഗ്രാം സ്വദേശി ആനന്ദ് ബൻസലിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

