അമേരിക്കൻ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ തായ്ലൻഡിൽ എത്തിയതിന് പിന്നാലെ, യുഎസ് നാവികസേനാംഗങ്ങൾക്ക് പട്ടായയിലെ ചില മുതിർന്നവർക്കുള്ള വിനോദ മേഖലകളിൽ രാത്രികാല പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. നീണ്ട
286 ദിവസം നീണ്ട ദൗത്യത്തിന് ശേഷം വിശ്രമത്തിനായി കപ്പലിലെ ഏകദേശം 5,000 നാവികരും മറീനുകളുമാണ് തായ്ലൻഡിലെ പട്ടായയിൽ എത്തിയത്.
പട്ടായയിലെ Soi 6, Soi 6/1, Soi 7 എന്നിവ ഉൾപ്പെടെയുള്ള ചില നൈറ്റ് ലൈഫ് മേഖലകളിലാണ് യുഎസ് സൈനികർക്ക് അധികൃതർ നിയന്ത്രണം കർശനമാക്കിയിട്ടുള്ളത്. യുഎസ് നാവികസേനയുടെ സ്വന്തം ഉദ്യോഗസ്ഥരും തായ് പൊലീസ് സംഘവും ഈ പ്രദേശങ്ങളിൽ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
നാവികർ നിയന്ത്രിത മേഖലകളിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനും അച്ചടക്കലംഘനങ്ങൾ ഒഴിവാക്കുന്നതിനുമാണ് ഈ നടപടി. നഗരത്തിൽ എത്തുന്നതിന് മുമ്പുതന്നെ പട്ടായ പൊലീസ് ഇവിടുത്തെ ലൈംഗിക വ്യാപാരവുമായി ബന്ധപ്പെട്ട
സ്ഥാപനങ്ങളിൽ കർശന പരിശോധനകളും റെയ്ഡുകളും നടത്തിയിരുന്നു. തായ്ലൻഡിൽ വേശ്യാവൃത്തി നിയമവിരുദ്ധമാണെങ്കിലും പട്ടായ പോലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഇത് വ്യാപകമായി തുടരുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടികൾ ശക്തമാക്കിയത്.
ഈ പരിശോധനകളിൽ ഏകദേശം 40 മുതൽ 50 ഓളം പേരെ തായ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിനിടെ, യുഎസ് നാവികരിൽ രണ്ടുപേർ പട്ടായയിലെ Walking Street-ന് സമീപം മദ്യപിച്ച് തർക്കത്തിൽ ഏർപ്പെട്ട
സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തായ് പൊലീസ് ഈ സംഭവം ചെറിയ സംഘർഷമായി വിലയിരുത്തുകയും തായ് നിയമപ്രകാരം കേസെടുക്കാതിരിക്കുകയും ചെയ്തു.
എന്നാൽ, യുഎസ് നാവികസേന ഈ രണ്ട് സൈനികരെയും ഉടൻതന്നെ യുഎസ്എസ് എബ്രഹാം ലിങ്കണിലേക്ക് തിരിച്ചയക്കുകയുണ്ടായി. ഇറാനെതിരെയുള്ള നീണ്ട
സൈനിക ദൗത്യത്തിന് ശേഷമുള്ള വിശ്രമ സന്ദർശനമായതിനാൽ പട്ടായയിലെ വ്യാപാരികളും ഹോട്ടൽ – ടൂറിസം മേഖലയിലുള്ളവരും യുഎസ് സൈനികരുടെ വരവിനെ വലിയ സാമ്പത്തിക ഉണർവായാണ് കാണുന്നത്. ഏകദേശം അഞ്ച് ദിവസത്തെ സന്ദർശനത്തിനിടെ നഗരത്തിലെ വിവിധ വ്യാപാര മേഖലകൾക്ക് മികച്ച വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

