ഡൽഹി: നേപ്പാളിലുണ്ടായ വിനാശകരമായ പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വിയോഗത്തിൽ സിപിഐഎം പൊളിറ്റ് ബ്യൂറോ അനുശോചനം രേഖപ്പെടുത്തി. പാർട്ടി ജനറൽ സെക്രട്ടറി എം.എ.
ബേബിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നേപ്പാളിലെ ചില പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി സംസാരിച്ചതായും, മുൻ പ്രധാനമന്ത്രിയെ നേരിട്ട് ബന്ധപ്പെട്ട് അനുശോചനം അറിയിച്ചതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ആഗോള താപനവും കടുത്ത കാലാവസ്ഥാ വ്യതിയാനവുമാണ് ഇത്തരം വലിയ ദുരന്തങ്ങൾ ആവർത്തിക്കാൻ പ്രധാന കാരണമെന്ന് എം.എ. ബേബി ചൂണ്ടിക്കാണിച്ചു.
അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവിധ ആരോപണങ്ങളിൽ ബിജെപിയുമായി അടുത്ത ബന്ധമുള്ള വ്യക്തികളും ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ഗുരുതരമായ ആരോപണം ഉന്നയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

