തിരുവനന്തപുരം: ചിറയിന്‍കീഴില്‍ രമ്യഹരിദാസ് എംഎല്‍എയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ കയ്യാങ്കളിയെക്കുറിച്ച് അന്വേഷിക്കുന്നതിനായി നിയോഗിച്ച കെപിസിസി അന്വേഷണ കമ്മീഷൻ ഇന്ന് തെളിവെടുപ്പ് ആരംഭിക്കും. മുൻ കെപിസിസി അധ്യക്ഷൻ എം എം ഹസ്സൻ കൺവീനറായ മൂന്നംഗ സമിതിയാണ് വിഷയം പരിശോധിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളോടും ഇന്ന് അന്വേഷണ സമിതിക്ക് മുന്നില്‍ നേരിട്ട് ഹാജരാകാൻ പാർട്ടി നേതൃത്വം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരായി കണ്ടെത്തുന്നവർക്കെതിരെ കർശന അച്ചടക്ക നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.
മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന കെപിസിസി ജനറല്‍ സെക്രട്ടറി രമണി പി നായര്‍, നെയ്യാറ്റിന്‍കര സനല്‍ എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റ് അംഗങ്ങൾ. അന്വേഷണ സംഘം സമർപ്പിക്കുന്ന അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കെപിസിസി നേതൃത്വം ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ സജിത്തിന് പൂർണ്ണ പിന്തുണയുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. തന്റെ വീട് കയറി രമ്യ ഹരിദാസ് എംഎൽഎ ആക്രമിച്ചു എന്നാണ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജാദിന്റെ പ്രധാന പരാതി.
എംഎൽഎ ആയതുകൊണ്ടാണ് അന്ന് വീട്ടിനുള്ളിലേക്ക് പ്രവേശനം നൽകിയതെന്ന് സജാദിന്റെ ഭാര്യ വ്യക്തമാക്കിയിരുന്നു. എംഎൽഎ തന്റെ കയ്യിൽ കടന്നുപിടിച്ചുവെന്നും തുടർന്ന് “വിടെടാ” എന്ന് ആക്രോശിച്ച് ബഹളം കൂട്ടിയെന്നുമാണ് സജിത്ത് മുട്ടപ്പാലം ആരോപിച്ചത്.
എന്നാൽ, സജാദിന്റെ ഔദ്യോഗിക ക്ഷണപ്രകാരമാണ് അവിടേക്ക് പോയതെന്നും ഈ സംഭവത്തിന് പിന്നിൽ ഗൂഢാലോചനയും ആസൂത്രിത നീക്കങ്ങളും ഉണ്ടെന്നുമായിരുന്നു രമ്യ ഹരിദാസിന്റെ വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

