സ്ത്രീകൾക്ക് തുല്യ വേതനം പോലും ലഭിക്കാത്ത സാമൂഹിക സാഹചര്യത്തിലാണ് നമ്മൾ ജീവിക്കുന്നതെന്ന് എസ്.വൈ.എസ് ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം വ്യക്തമാക്കി. കോഴിക്കോട് നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സ്ത്രീയ്ക്കും പുരുഷ്യനും തുല്യ നീതിയാണ് ഇസ്ലാം മതത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകകപ്പ് ടീമുകളിൽ എന്തുകൊണ്ടാണ് ആണിനൊപ്പം സ്ത്രീകളെ മത്സരിപ്പിക്കാത്തതെന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു.
ആണിനും പെണ്ണിനും പ്രത്യേകമായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സ്ത്രീകൾക്ക് വലിയ പരിഗണനയാണ് ഇസ്ലാം നൽകിപ്പോരുന്നത്.
എന്നാൽ സമൂഹത്തിൽ സ്ത്രീകൾക്ക് എതിരെയുള്ള കുറ്റകൃത്യങ്ങൾ എന്തുകൊണ്ട് വർധിക്കുന്നു എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ സുരക്ഷയ്ക്കായി ധാരാളം നിയമങ്ങൾ നിലവിലുണ്ടെങ്കിലും അതിക്രമങ്ങൾ കുറയുന്നില്ല.
സ്ത്രീകൾ മാന്യമായ രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കണമെന്നും അക്കാര്യം ഖുറാനിൽ വ്യക്തമായി പറയുന്നുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ആണുകളെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള വസ്ത്രധാരണം ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

