ഡൽഹി ശ്രീ റാം കോളേജ് ഓഫ് കൊമേഴ്സിന്റെ (SRCC) ശതാബ്ദി ആഘോഷ ചടങ്ങുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. ഏകദേശം പതിമൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം വീണ്ടും ഈ കോളേജിൽ എത്തുന്നത്.
പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ മാറ്റിവെച്ച് മെട്രോയിൽ സാധാരണ യാത്രക്കാരോടൊപ്പം സഞ്ചരിച്ചാണ് പ്രധാനമന്ത്രി ചടത്തിനെത്തിയത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷിയും പ്രസ്തുത ചടങ്ങിൽ സന്നിഹിതനായിരുന്നു.
2013 ഫെബ്രുവരിയിൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വേളയിലാണ് മോദി ഇതിനു മുൻപ് എസ്.ആർ.സി.സി കോളേജിൽ സന്ദർശനം നടത്തിയിട്ടുള്ളത്. അന്ന് കോളേജിൽ അദ്ദേഹം നടത്തിയ പ്രസംഗം വരുംകാലത്ത് എൻ.ഡി.എയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അദ്ദേഹം ഉയർന്നു വരുമെന്നതിന്റെ ശക്തമായ സൂചനകൾ നൽകിയിരുന്നു.
ചടങ്ങിൽ സംസാരിക്കവെ 2013 ലെ ആ പ്രസംഗത്തെ പ്രധാനമന്ത്രി പ്രത്യേകമായി അനുസ്മരിച്ചു. “തൻ്റെ പ്രസംഗം വലിയ പ്രകമ്പനം സൃഷ്ടിച്ചു.
പതിമൂന്ന് വർഷങ്ങൾക്ക് ശേഷവും ജനങ്ങൾ ഓർത്തിരിക്കുന്നു. പ്രതിപക്ഷത്തായിരുന്നിട്ടും അന്ന് കേന്ദ്രത്തെ ആക്രമിക്കാൻ ഉപയോഗിച്ചിട്ടില്ല.
2013 ൽ തലക്കെട്ടുകൾ UPA സർക്കാരിൻ്റെ പരാജയങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു” എന്ന് നരേന്ദ്ര മോദി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

