എറണാകുളം നഗരത്തിൽ സ്വകാര്യ ബസ് ജീവനക്കാരുടെ വീണ്ടും അഴിഞ്ഞാട്ടം. ബസിനു പിന്നിൽ വന്ന് ഹോൺ മുഴക്കിയെന്ന പ്രകോപനത്തിൽ കാർ യാത്രികനെ വഴിയിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയ സംഭവമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
കൊച്ചി നഗരത്തിൽ തുടർച്ചയായ മൂന്നാം ദിവസമാണ് സമാനമായ രീതിയിൽ ബസ് ജീവനക്കാരുടെ ഭാഗത്തുനിന്ന് നിയമവിരുദ്ധമായ പെരുമാറ്റം ഉണ്ടാകുന്നത്. കൊച്ചി കലൂരിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.
കാറിനു മുന്നിൽ ബസ് നിർത്തിയിട്ട് പുകതുപ്പി യാത്രികരെ ഭീഷണിപ്പെടുത്തിയത് കണ്ണൂർ സ്വദേശിയായ അൻസാർ ആണ്. റോഡിന്റെ നടുവിലായി സ്വകാര്യ ബസ് നിർത്തിയിട്ടപ്പോൾ പിന്നിലെത്തിയ കാർ യാത്രികൻ ഹോൺ മുഴക്കിയിരുന്നു.
ഇതിൽ പ്രകോപിതനായാണ് ബസ് ജീവനക്കാരനായ അൻസാർ പുറത്തിറങ്ങി ഭീഷണി മുഴക്കിയത്. തുടർന്ന് ഇയാൾ അസഭ്യ വർഷം നടത്തുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

