തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം കൂട്ടായി ഏറ്റെടുക്കുന്നതിൽ യാതൊരു മടിയുമില്ലെന്ന് മുതിർന്ന സിപിഎം നേതാവ് എ. വിജയരാഘവൻ വ്യക്തമാക്കി.
പാർട്ടി എക്കാലത്തും കൂട്ടായ നേതൃത്വ സംവിധാനത്തിലാണ് പ്രവർത്തിക്കുന്നതെന്നും, അതിനാൽ തന്നെ വിജയത്തിന്റെയും പരാജയത്തിന്റെയും ഗുണദോഷങ്ങൾ ഒരുപോലെ പങ്കിടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച വിലയിരുത്തലുകൾ നേരത്തെ തന്നെ കേന്ദ്ര കമ്മിറ്റി ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അതേസമയം, പാർട്ടിയിൽ വരാനിരിക്കുന്ന ദിവസങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള നേതൃമാറ്റം ഉണ്ടാകുമോയെന്ന മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യത്തിന്, യോഗത്തിന്റെ അന്തരീക്ഷം തകർക്കാനുള്ള താല്പര്യമാണ് മാധ്യമങ്ങൾക്കെന്നായിരുന്നു എ. വിജയരാഘവൻ നൽകിയ മറുപടി.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലങ്ങളെ അങ്ങേയറ്റം ഗൗരവത്തോടെയാണ് പാർട്ടി കാണുന്നത്. ഈ പശ്ചാത്തലത്തിലാണ് വിപുലമായ യോഗങ്ങൾ വിളിച്ചുചേർത്തിട്ടുള്ളത്.
പാർട്ടിയുടെ സംഘടനാ സംവിധാനവും ഭരണഘടനയും പൂർണ്ണമായും അനുശാചിക്കുന്ന രീതിയിലാണ് ഇത്തരം യോഗങ്ങൾ ചേരുന്നതെന്നും പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

