തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ബന്ധുക്കളുടെയും അമ്മമാരുടെയും നിലവിളികളാൽ ഹൃദയഭേദകമായ അന്തരീക്ഷം. വിനോദയാത്രയ്ക്കിടെ കേരളത്തിലെത്തി ദാരുണമായി ജീവൻ വെടിഞ്ഞ മക്കളുടെ വിയോഗം ഉൾക്കൊള്ളാനാകാതെ തമിഴ്നാട്ടിൽ നിന്നെത്തിയ കുടുംബാംഗങ്ങൾ തകർന്നിരിക്കുകയാണ്.
‘എൻ തങ്ക മകനേ’, മകനേ…. എന്നുള്ള അവരുടെ ആർത്തനാദം ആശുപത്രിയിലുള്ളവരുടെ പോലും കരളലിയിക്കുന്നതാണ്.
അപകടത്തിന് തൊട്ടുമുമ്പ് കാറിലിരുന്ന് പാട്ടും ഡാൻസുമായി ആഹ്ലാദത്തോടെ യാത്ര ചെയ്ത ഈ എട്ടംഗ സംഘത്തിന്റെ അവസാന വീഡിയോ ദൃശ്യങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ദേശീയപാത 66ൽ പനമ്പിക്കുന്നിൽ അർധരാത്രിയോടെയായിരുന്നു രാജ്യത്തെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്.
യാത്രക്കാർ സഞ്ചരിച്ചിരുന്ന കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സേലം സ്വദേശി വിശ്വ, മധുര സ്വദേശികളായ സന്തോഷ്, പ്രസന്ന, ഡിണ്ടിഗൽ സ്വദേശികളായ മുരളീകൃഷ്ണൻ, സൂര്യ, യുവസഞ്ജിത്, ജോഷ്വ, കൂടാതെ ജീവ എന്നിവരാണ് ഈ ദാരുണ അപകടത്തിൽ മരണപ്പെട്ടത്.
അപകടകാരണത്തെക്കുറിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം വാഹനം അമിതവേഗതയിലായിരുന്നു എന്നാണ്. എന്നാൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി ശാസ്ത്രീയമായ പഠനങ്ങൾ നടത്തുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ദേശീയപാതയിൽ നിലവിൽ നിർമാണ പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും, ലോറി നിർത്തിയിട്ടിരുന്ന ട്രാക്ക് പൂർണ്ണമായി ഗതാഗതത്തിനായി തുറന്നുകൊടുത്തിരുന്നില്ലെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

