തൃശൂർ ജില്ലയിലെ കയ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ ഭീകരമായ അപകടത്തിൽ എട്ടുപേർക്ക് ദാരുണാന്ത്യം. വിനോദയാത്രയ്ക്കായി കേരളത്തിൽ എത്തിയ ദിണ്ടിഗലിലെ പിഎസ്എൻഎ എഞ്ചിനീറിങ് കോളേജ് വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്.
മരിച്ച എല്ലാവരും വിദ്യാർത്ഥികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സേലം സ്വദേശി വിശ്വ (20), ദിണ്ടിഗൽ സ്വദേശി സൂര്യ (20), മധുര സ്വദേശി സന്തോഷ് (20), മധുര സ്വദേശി പ്രസന്ന, ദിണ്ടിഗൽ സ്വദേശി യുവസഞ്ജിത് (20) എന്നിവരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്.
ഈ ദാരുണ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 11:42-ഓടെ കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിലായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്.
നിർമാണം പുരോഗമിക്കുന്ന ദേശീയപാത 66ലെ ഡൈവേർഷൻ ഭാഗത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്ക് എട്ടംഗ സംഘം സഞ്ചരിച്ചിരുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാർ അതിവേഗത്തിൽ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നടിഞ്ഞു.
തുടർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്തെടുത്തത്. എന്നാൽ കാറിലുണ്ടായിരുന്ന എല്ലാവരും സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെടുകയായിരുന്നു.
തുടർന്ന് മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.
അപകടത്തിന്റെ ഭീകരത വ്യക്തമാക്കുന്ന വിവരങ്ങളാണ് ദൃക്സാക്ഷികൾ പങ്കുവെച്ചത്. വിദ്യാർത്ഥികളുടെ മുഖം പോലും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലായിരുന്നുവെന്ന് സംഭവസ്ഥലത്ത് എത്തിയ നാട്ടുകാർ വ്യക്തമാക്കി.
വലിയ ശബ്ദം കേട്ടാണ് തങ്ങൾ ഓടിയെത്തിയതെന്ന് അവർ പറഞ്ഞു. കൂടാതെ, ഇടിയുടെ ആഘാതത്തിൽ വിദ്യാർത്ഥികളിൽ ഒരാൾ കാറിൽനിന്ന് തെറിച്ച് ലോറിയുടെ മുകളിലേക്ക് വീഴുകയുണ്ടായി.
നിർമാണം നടക്കുന്ന ഭാഗത്ത് മതിയായ മുന്നറിയിപ്പ് ബോർഡുകളോ സുരക്ഷാ സംവിധാനങ്ങളോ ഒരുക്കാത്ത ദേശീയപാത അധികൃതരുടെ ഗുരുതരമായ അനാസ്ഥയാണ് ഈ ദുരന്തത്തിന് കാരണമെന്ന് നാട്ടുകാർ ശക്തമായ ആരോപണം ഉന്നയിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

