പ്രമുഖ താരം നാനിയെ നായകനാക്കി ശrīകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചലച്ചിത്രമായ ‘ദ പാരഡൈസ്’ തിയേറ്ററുകളിലെത്താൻ ഒരുങ്ങുന്നു. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രം 2026 സെപ്റ്റംബർ 24 ന് ആഗോള റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും.
ചിത്രത്തിലെ ‘യേശനകുല’ എന്ന ഗാനം ഇതിനോടകം തന്നെ സംഗീതപ്രേമികൾക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. റിലീസ് ചെയ്ത് 6 ദിവസങ്ങൾ കൊണ്ട് 58 മില്യൺ കാഴ്ചക്കാരെയാണ് ഈ ഗാനം സ്വന്തമാക്കിയത്.
പ്രശസ്ത സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദർ ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രഭ ബംഗരിഗല്ല, അദ്ദുല ജാംഗിറെഡ്ഡി എന്നിവർ ചേർന്നാണ്. കാസർല ശ്യാം ആണ് ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത്.
ചിത്രത്തിൽ നാനിക്കൊപ്പം കീർത്തി സുരേഷിന്റെ ആകർഷകമായ നൃത്തച്ചുവടുകളും സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിട്ടുണ്ട്. ‘ജേഴ്സി’, ‘ഗ്യാങ് ലീഡർ’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം നാനിയും അനിരുദ്ധ് രവിചന്ദറും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
വൻ വിജയമായ ‘ദസറ’യ്ക്ക് ശേഷം നാനിയും സംവിധായകൻ ശ്രീകാന്ത് ഒഡേലയും ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുറിയാണ്. ചിത്രത്തിൽ നാനി അവതരിപ്പിക്കുന്ന ജദാൽ എന്ന കഥാപാത്രം താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ മാസ്സ് രൂപത്തിലായിരിക്കും അവതരിപ്പിക്കുക.
ചിത്രത്തിന്റെ മുൻപ് പുറത്തിറങ്ങിയ ടീസർ ആക്ഷൻ രംഗങ്ങൾ കൊണ്ടും മാസ്സ് ഡയലോഗുകൾ കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബോളിവുഡ് താരം രാഘവ് ജൂയൽ ചിത്രത്തിൽ വില്ലൻ കഥാപാത്രമായ വിക്രം മാലിക്കായി വേഷമിടുന്നു.
‘ആയാ ഷേർ’ എന്ന ആദ്യ ഗാനം ആഗോളതലത്തിൽ വലിയ വിജയമായിരുന്നു. ഇതിനു പുറമെ സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് എന്നീ എട്ട് ഭാഷകളിലായി ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

