സംവിധായകൻ മതിമാരൻ പുകഴേന്തിയുടെ ഏറ്റവും പുതിയ ചിത്രമായ ‘മണ്ടാടി’യുടെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. കടലിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന തീവ്രമായ പോരാട്ടങ്ങളുടെ കഥയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്.
സൂരി നായകനായി എത്തുന്ന ഈ ആക്ഷൻ ഡ്രാമ ചിത്രം സെപ്റ്റംബർ 10-ന് ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തും. ഐമാക്സ് (IMAX) പതിപ്പിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.
സെൽഫിക്ക് ശേഷം മതിമാരൻ പുകഴേന്തി സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം ആർഎസ് ഇൻഫോടെയ്ൻമെൻ്റിന്റെ ബാനറിൽ എൽറെഡ് കുമാർ ആണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഗോകുലം ഗോപാലൻ നേതൃത്വം നൽകുന്ന ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കിയിട്ടുണ്ട്.
തമിഴ്നാട് തീരപ്രദേശത്തെ നൂറ് കിലോമീറ്റർ നീളുന്ന സവിശേഷമായ കായിക ഇനത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കടലിലെ ഈ പ്രത്യേക സെയിലിംഗ് ബോട്ട് മത്സരത്തിലെ മത്സ്യബന്ധന സംഘത്തിന്റെ നേതാവിനെയാണ് മണ്ടാടി എന്ന പേരിൽ വിശേഷിപ്പിക്കുന്നത്.
സൂരിയെ പൂർണ്ണമായും മാസ് ലുക്കിൽ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്. തെലുങ്ക് താരം സുഹാസ് ചിത്രത്തിൽ വില്ലനായി വേഷമിടുമ്പോൾ മഹിമ നമ്പ്യാർ ആണ് നായികയായി എത്തുന്നത്.
കൂടാതെ, പ്രശസ്ത നടൻ സത്യരാജ്, മിഥുൻ ജയ് ശങ്കർ, രവീന്ദ്ര വിജയ്, ബാല ശരവണൻ, സ്റ്റൺ ശിവ, കൃതിക ബാലസുബ്രഹ്മണ്യം എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ദേശീയ പുരസ്കാര ജേതാവായ ജി വി പ്രകാശ് ചിത്രത്തിന് സംഗീതം പകരുന്നു.
എസ് ആർ കതിർ ഛായാഗ്രഹണവും, പ്രദീപ് ഇ രാഘവ് എഡിറ്റിംഗും നിർവഹിക്കുന്നു. തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

