യുക്രെയ്ൻ ഊർജ കമ്പനിയായ നാഫ്റ്റോഗ്യാസിന് 422 കോടി ഡോളർ (ഏകദേശം 39,600 കോടി രൂപ) നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി നോർവേ ഒരു കപ്പൽ പിടിച്ചെടുത്തു. ആർട്ടിക് ദ്വീപസമൂഹമായ സ്വാൽബാർഡിൽവച്ചാണ് ‘പ്രഫസർ മോൾചാനോവ്’ എന്ന കപ്പൽ പിടിച്ചെടുത്തത്.
2014 ൽ റഷ്യ ക്രൈമിയ പിടിച്ചെടുത്തപ്പോൾ, നാഫ്റ്റോഗ്യാസിന്റെ ആസ്തികളും വാതകപാടങ്ങളും പൈപ്ലൈനുകളും നിയമവിരുദ്ധമായി കൈവശപ്പെടുത്തിയതിനാണ് ഈ നഷ്ടപരിഹാരം. റഷ്യ 422 കോടി ഡോളർ യുക്രെയ്ൻ കമ്പനിക്ക് നൽകണമെന്ന് 2023 ൽ ഹേഗിലെ രാജ്യാന്തര ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു.
എന്നാൽ, റഷ്യ ഇതു നൽകാൻ വിസമ്മതിച്ചതോടെയാണ് ലോകമെമ്പാടുമുള്ള റഷ്യൻ വാണിജ്യ ആസ്തികൾ പിടിച്ചെടുക്കാൻ നാഫ്റ്റോഗ്യാസ് വിവിധ രാജ്യങ്ങളിലെ കോടതികളെ സമീപിച്ചത്. ഈ സംഭവത്തിൽ പ്രതികരിച്ച റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ, നടപടി രാഷ്ട്രഭീകരതയാണെന്നും ഇതു സമാധാനചർച്ചകൾക്കുള്ള സാധ്യതയ്ക്കു മങ്ങലേൽപിച്ചതായും വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

