സ്മാർട്ട്ഫോൺ വിപണിയിൽ പുതിയ കൗതുകവുമായി പ്രമുഖ ബ്രാൻഡ് രംഗത്ത്. ടെക്നോ പോവ 8 പ്രോ ടൊണിനോ ലാംബോർഗിനി ലിമിറ്റഡ് എഡിഷൻ (Tecno Pova 8 Pro Tonino Lamborghini Limited Edition) എന്ന പേരിൽ പുറത്തിറങ്ങുന്ന ഈ പുതിയ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്.
കാറുകൾ നിർമ്മിക്കുന്ന ലാംബോർഗിനി കമ്പനിയല്ല, മറിച്ച് പ്രശസ്തമായ ടൊണിനോ ലാംബോർഗിനി എന്ന ലൈഫ്സ്റ്റൈൽ ഡിസൈൻ ബ്രാൻഡും ടെക്നോയും തമ്മിലുള്ള ആദ്യത്തെ സ്മാർട്ട്ഫോൺ സഹകരണമാണിത്. ഈ പുതിയ ലിമിറ്റഡ് എഡിഷൻ ഫോണിനെക്കുറിച്ച് ഡ്യു ടൊണിനോ ലാംബോർഗിനി വ്യക്തമാക്കിയത് ഇങ്ങനെയാണ്: “The Tecno Pova 8 Pro 5G Tonino Lamborghini Limited Edition captures my bold spirit: precision, energy, craftsmanship and an unmistakable design attitude.
It is not a style applied on the surface, but a character running through the product itself. Created for those who are not satisfied with ordinary technology, it is a smartphone with a story, with spirit and with a clear statement of lifestyle.” വെറും 7.39 മില്ലിമീറ്റർ മാത്രം കനമുള്ള ഈ ഫോണിന് 194 ഗ്രാം ഭാരമാണുള്ളത്.
മെറ്റൽ ഷാസിയും ഗ്ലാസ് പിൻഭാഗവും ചേർന്നതാണ് ഇതിന്റെ നിർമ്മാണം. കറുപ്പും ചുവപ്പും കലർന്ന നിറക്കൂട്ടിൽ ഒതുങ്ങുന്ന ഇതിന്റെ ഡിസൈൻ ഏറെ ആകർഷകമാണ്.
ഗ്ലാസിന് താഴെയായി ടൊണിനോ ലാംബോർഗിനി ബ്രാൻഡിങ് നൽകിയിട്ടുണ്ട്. ഫോണിന്റെ മധ്യഭാഗത്തായി നൽകിയിട്ടുള്ള ‘അലൈവ് മാട്രിക്സ്’ (Alive Matrix) സംവിധാനം നസ്റ്റിംഗിന്റെ ഗ്ലിഫ് ലൈറ്റുകൾക്ക് സമാനമായ രീതിയിൽ പ്രവർത്തിക്കുന്ന ഒന്നാണ്.
വ്യത്യസ്ത ആപ്പുകളുടെ നോറ്റിഫിക്കേഷനുകൾ, മിസ്ഡ് കോളുകൾ, ചാർജിങ് വിവരങ്ങൾ എന്നിവയെല്ലാം ഇതിലൂടെ അറിയാൻ സാധിക്കും. മീഡിയടെക് ഡെൻസിറ്റി 7400 അൾട്ടിമേറ്റ് പ്രൊസസറും ടെക്നോയുടെ സ്വന്തം പി വൺ ഗ്രാഫിക് ചിപ്പും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
8 ജിബി അല്ലെങ്കിൽ 12 ജിബി റാമും, ഫോൺ ചൂടಾಗുന്നത് തടയാനായി ഐസ്ഷീൽഡ് വിസി കൂളിംഗ് സിസ്റ്റവും ഇതിലുണ്ട്. 6.78 ഇഞ്ച് വലിപ്പമുള്ള 144Hz അമോലെഡ് ഡിസ്പ്ലേയും 4,500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്സും 6,500mAh ബാറ്ററിയുമാണ് ഈ ഫോണിന്റെ മറ്റ് പ്രധാന പ്രത്യേകതകൾ.
പിന്നിലായി 50 മെഗാപിക്സലിന്റെ പ്രധാന ക്യാമറയും 8 മെഗാപിക്സലിന്റെ വൈഡ് ആംഗിൾ ക്യാമറയും, ഒപ്പം 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു. എന്നാൽ ഈ ഫോൺ എപ്പോഴാണ് വിപണിയിൽ ലഭ്യമാവുകയെന്നോ ഇതിന്റെ വില എത്രയാണെന്നോ ഉള്ള വിവരങ്ങൾ കമ്പനി ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

