ശാസ്താംകോട്ട: ദോശ നൽകാൻ വൈകിയെന്നാരോപിച്ച് ശൂരനാട്ട് ചായക്കട അടിച്ചുതകർത്ത കേസിൽ പിടിയിലായ പ്രതികൾ റിമാൻഡിൽ.
ചക്കുവള്ളി– പുതിയകാവ് പ്രധാന പാതയോരത്ത് ശൂരനാട് കോയിക്കൽ ചന്തയിലുള്ള മനാഫ്–സീനത്ത് ദമ്പതികളുടെ ചായടയിലാണ് കഴിഞ്ഞ ദിവസം രാവിലെ അക്രമം അരങ്ങേറിയത്. ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിലേമുറി അബിൻ ഭവനത്തിൽ അജി (46), അശ്വതി ഭവനത്തിൽ രമേശൻ (44) എന്നിവരാണ് ഈ കേസിൽ അറസ്റ്റിലായത്.
ദോശ കിട്ടാൻ വൈകിയതിലുള്ള പ്രകോപനത്താൽ പ്രതികൾ കടയിലെ ഗ്ലാസുകൾ വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും തുടർന്ന് കട അടിച്ചു തകർക്കുകയുമായിരുന്നു.
ഈ ആക്രമണത്തിൽ കടയുടമകളായ സീനത്തിനും മനാഫിനും മർദനമേൽക്കുകയും ചെയ്തു. പ്രതികൾ മദ്യലഹരിയിലാണു കൃത്യം നടത്തിയതെന്നും ഇതിനു മുൻപും പലതവണ കടയിൽ ഇവരുടെ ഭാഗത്തുനിന്നും ശല്യമുണ്ടായിരുന്നതായും സീനത്ത് വ്യക്തമാക്കി.
സ്ഥലത്ത് പൊലീസെത്തി പ്രതികളെ പിടികൂടാൻ ശ്രമിച്ചെങ്കിലും സാഹചര്യം സംഘർഷഭൂയിഷ്ഠമായി മാറി. തുടർന്നുണ്ടായ പൊലീസ് നടപടിക്കിടെ മറിഞ്ഞുവീണ് അജിയുടെ തലയ്ക്ക് പരുക്കേൽക്കുകയുണ്ടായി.
പരുക്കേറ്റ അജിയെ താലൂക്ക് ആശുപത്രിയിൽ നിന്നും, രമേശനെ കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികൾ ഇരുവരെയും റിമാൻഡ് ചെയ്തതായി ശൂരനാട് പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

