ഡൽഹിയിലെ അർഹരായ സ്ത്രീകൾക്ക് ബാങ്ക് അക്കൗണ്ടിലൂടെ എല്ലാമാസവും 2500 രൂപ വീതം ധനസഹായം ലഭ്യമാക്കുന്ന ‘ലക്ഷ്മി യോജന’ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നു.
സെപ്റ്റംബർ ഒന്നു മുതൽ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് തുക എത്തിതുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെ ഏകദേശം 17 ലക്ഷം വനിതകളെ ലക്ഷ്യമിട്ടാണ് ഡൽഹി സർക്കാർ ഈ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.
പദ്ധതിയിലൂടെ ലഭിക്കുന്ന തുകയുടെ വിതരണ രീതി ഇങ്ങനെയാണ്: അനുവദിക്കുന്ന 2500 രൂപയിൽ 1000 രൂപ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്കും, ബാക്കി 1500 രൂപ റെക്കറിങ് ഡെപ്പോസിറ്റ് (ആർഡി) അക്കൗണ്ടിലുമാണ് നിക്ഷേപിക്കുന്നത്. കേന്ദ്രസർക്കാരും റിസർവ് ബാങ്കും സംയുക്തമായി അവതരിപ്പിച്ച സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയുമായി (സിബിഡിസി) ബന്ധിപ്പിച്ച അക്കൗണ്ടിലേക്കാണ് പണം എത്തുന്നത്.
റെക്കറിങ് ഡെപ്പോസിറ്റ് തുകയ്ക്ക് 3 വർഷത്തെ ലോക്ക്-ഇൻ കാലാവധിയാണ് നിശ്ചയിച്ചിരിക്കുന്നത്. അഥവാ, മൂന്ന് വർഷത്തിന് ശേഷമേ ഈ തുക പിൻവലിക്കാൻ സാധിക്കൂ.
പ്രസ്തുത നിക്ഷേപത്തിന്റെ മെച്യൂരിറ്റി കാലയളവ് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് വർഷമായ 2029 ജൂലൈ മാസമായാണ് ക്രീകരിച്ചിരിക്കുന്നത്. എങ്കിലും, മെച്യൂരിറ്റി കാലാവധിയിൽ പിന്നീട് പുനഃപരിശോധന ഉണ്ടായേക്കാമെന്നും സർക്കാർ സൂചിപ്പിച്ചിട്ടുണ്ട്.
നേരിട്ട് പിൻവലിച്ചു ചെലവഴിക്കാൻ അനുവദിക്കുന്ന 1000 രൂപയുടെ ഉപയോഗത്തിന് സർക്കാർ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മദ്യം, പുകയില ഉൽപന്നങ്ങൾ, മയക്കുമരുന്ന് എന്നിവ വാങ്ങുന്നതിന് ഈ പണം ഉപയോഗിക്കാൻ പാടില്ല.
കൂടാതെ ലോട്ടറി ടിക്കറ്റുകൾ എടുക്കുന്നതും വാതുവെപ്പ്, ചൂതാട്ടം തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. പദ്ധതിയുടെ പ്രധാന യോഗ്യതാ മാനദണ്ഡങ്ങൾ:
• അപേക്ഷിക്കുന്ന സ്ത്രീകൾക്ക് 21നും 60നും ഇടയിൽ പ്രായമുണ്ടായിരിക്കണം.
• അപേക്ഷക കുടുംബത്തിലെ ഏറ്റവും മുതിർന്ന വനിതാ അംഗമായിരിക്കണം.
• കുടുംബത്തിന്റെ വാർഷിക വരുമാനം 2.50 ലക്ഷം രൂപയിൽ കവിയാൻ പാടില്ല.
• അപേക്ഷകയോ ഭർത്താവോ മാതാപിതാക്കളോ കുറഞ്ഞത് 10 വർഷമായി ഡൽഹിയിൽ സ്ഥിരതാമസക്കാരായിരിക്കണം.
• അപേക്ഷക ഡൽഹിയിലെ വോട്ടർ ആയിരിക്കണം.
• കുടുംബത്തിന്റെ പ്രതിവർഷ വൈദ്യുതി ഉപഭോഗം 2400 യൂണിറ്റ് പരിധിയിൽ അധികരിക്കരുത്.
• അപേക്ഷക മറ്റ് സാമ്പത്തിക ആനുകൂല്യങ്ങൾ കൈപ്പറ്റുന്നയാൾ ആകരുത്.
ആദായനികുതി അടയ്ക്കുന്നവർ, ജിഎസ്ടി ദായകർ, സർക്കാർ ജീവനക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ എന്നിവർക്ക് പദ്ധതിക്ക് അർഹതയുണ്ടായിരിക്കില്ല.
• അപേക്ഷകയ്ക്കോ കുടുംബത്തിനോ സ്വന്തമായി കാർ ഉണ്ടെങ്കിൽ ഈ പദ്ധതിയിൽ ചേരാൻ സാധിക്കില്ല.
• മൂന്നിലധികം കുട്ടികളുള്ള കുടുംബങ്ങളും ക്രിമിനൽ പശ്ചാത്തലമുള്ളവരും ഈ പദ്ധതിക്ക് അയോഗ്യരാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

