മുഖ്യമന്ത്രിയുടെ കൈകളിൽ കേരളത്തിന്റെ ഭാവി ഭദ്രമാണെന്ന് സിപിഐ നേതാവ് സി. ദിവാകരൻ വ്യക്തമാക്കി.
വിടുതലൈ ചിരുതൈകൾ കക്ഷി (വിസികെ) കേരള ഘടകം വി.ഡി. സതീശന് മഹാത്മാ അയ്യങ്കാളി പുരസ്കാരം സമ്മാനിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ പ്രിയങ്കരനായ മുഖ്യമന്ത്രിയാണ് സതീശൻ. നിയമസഭയിൽ തങ്ങളെയെല്ലാം വെള്ളം കുടിപ്പിച്ച സമർഥനായ പ്രതിപക്ഷ നേതാവ്.
അദ്ദേഹം ഭരണത്തിൽ വന്ന് 100 ദിവസം കൊണ്ട് കേരളത്തിന്റെ താൽപര്യം തന്റെ കൈകളിൽ ഭദ്രമാണെന്നു തെളിയിച്ചു. സതീശൻ സർക്കാർ പാവപ്പെട്ട
ആളുകൾക്കു വേണ്ടി, അടിച്ചമർത്തപ്പെട്ടവർക്കു വേണ്ടി ചെയ്യുന്ന എല്ലാ കാര്യങ്ങളോടും നമുക്ക് സഹകരിക്കാൻ കഴിയുന്നതാണെന്നും ദിവാകരൻ പറഞ്ഞു. മന്ത്രിയായിരിക്കുമ്പോഴും ട്രേഡ് യൂണിയൻ നേതാവായിരിക്കുമ്പോഴും ആരുടെയും മുഖത്തുനോക്കി സത്യം വിളിച്ചുപറയാൻ മടിയില്ലാത്ത നേതാവായിരുന്നു സി.ദിവാകരനെന്ന് വി.ഡി.
സതീശൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. വരും തലമുറകൾ ഓർത്തിരിക്കുംവിധം മഹാത്മാ അയ്യങ്കാളിക്കായി കേരളത്തിൽ സ്മാരകം ഉയരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

