വ്യോമസേനയിലെ സേവനകാലം പൂർത്തിയാക്കിയ ശേഷം, പാക് യുദ്ധവിമാനത്തെ ധീരമായി തുരത്തിയ വ്യോമസേന ഉദ്യോഗസ്ഥൻ പുതിയ മേഖലയിലേക്ക്. ന്യൂഡൽഹിയിലാണ് ഇതേക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.
ഇന്ത്യൻ വ്യോമാതിർത്തി കടന്നെത്തിയ പാക്ക് യുദ്ധവിമാനത്തെ പിന്തുടർന്നു തുരത്തിയ യുദ്ധവിമാന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർധമാൻ ഇനി യാത്രാവിമാനം പറത്തും. വ്യോമസേനയിലെ കരിയറിനൊടുവിൽ, മലയാളിയായ മനോജ് ചാക്കോയുടെ ഉടമസ്ഥതയിലുള്ള ‘ഫ്ലൈ91’ വിമാനക്കമ്പനിയുടെ പൈലറ്റായി അദ്ദേഹം ജോലിയിൽ പ്രവേശിച്ചു.
പ്രമുഖമായ എടിആർ 72–600 ടർബോപ്രോപ്പ് വിമാനങ്ങളാണ് അദ്ദേഹം ഇനി നിയന്ത്രിക്കുക. 2019 ഫെബ്രുവരി 27നാണ് പാക്കിസ്ഥാന്റെ എഫ് 16 യുദ്ധവിമാനത്തെ മിഗ് 21 ബൈസൺ വിമാനത്തിൽ കുതിച്ചെത്തിയ അഭിനന്ദൻ വർധമാൻ വെടിവച്ചു വീഴ്ത്തിയത്.
പാക്ക് ആക്രമണത്തെത്തുടർന്ന് വിമാനത്തിൽനിന്ന് ഇജക്ട് ചെയ്ത അഭിനന്ദന് പരുക്കുകളോടെ പാക്ക് പിടിയിലാകേണ്ടി വന്നിരുന്നു. തുടർന്ന് അന്താരാഷ്ട്ര തലത്തിലും രാജ്യത്തും ഏറെ ശ്രദ്ധിക്കപ്പെട്ട
സംഭവവികാസങ്ങൾക്ക് ശേഷം മാർച്ച് ഒന്നിനു അദ്ദേഹം മോചിതനാവുകയായിരുന്നു. തുടർന്ന് സേനാനിയമങ്ങൾ പ്രകാരം യുദ്ധവിമാന പൈലറ്റിന്റെ ദൗത്യത്തിൽനിന്നു അദ്ദേഹത്തെ ഹ്രസ്വകാലത്തേക്കു മാറ്റിനിർത്തിയിരുന്നു.
കർശനമായ മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കിയതിനു പിന്നാലെ അതേവർഷം സെപ്റ്റംബറിലാണു വ്യോമസേന അദ്ദേഹത്തിന് വീണ്ടും പൈലറ്റിന്റെ ചുമതല നൽകിയത്. വിങ് കമാൻഡറായിരുന്ന അഭിനന്ദൻ വർധമാൻക്ക് 2021ലാണ് ഗ്രൂപ്പ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം ലഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

