ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എത്തുന്നതിന്റെ മുന്നോടിയായി മുരിക്കാശ്ശേരി സെന്റ് മേരീസ് സ്കൂൾ പുറത്തിറക്കിയ സോഷ്യൽ മീഡിയ റീൽസിന് വൻ ജനപ്രീതി. റീൽസ് റിലീസ് ചെയ്ത് ഒരു ദിവസം പിതായുംകൊണ്ട് ഏഴു ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്.
വിദ്യാർത്ഥികളെ എംഡിഎംഎ പോലുള്ള മാരക ലഹരിവസ്തുക്കളുടെ വാഹകരായി മാറ്റുന്ന സാമൂഹിക വിപത്തിനെതിരെയാണ് വീഡിയോ മുന്നറിയിപ്പ് നൽകുന്നത്. ലഹരിക്കടിമയായ ഒരു യുവാവ് സ്കൂൾ വിദ്യാർഥിനിയെ വീട്ടിൽ കയറി ആക്രമിക്കാൻ ശ്രമിക്കുന്നതും, തുടർന്ന് യുക്തിപൂർവ്വം അവിടെനിന്നും രക്ഷപ്പെടുന്ന പെൺകുട്ടി പ്രിൻസിപ്പലിനെ വിവരം അറിയിക്കുന്നതുമാണ് വീഡിയോയുടെ പ്രമേയം.
വിവരമറിഞ്ഞ് പൊലീസും അധ്യാപകരും ചേർന്ന് വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തുന്ന സന്ദേശമാണ് റീൽസ് നൽകുന്നത്. സ്കൂൾ വിദ്യാർത്ഥികളായ അബ്രോൺ അരുൺ, അഭിജിത്, കാർത്തിക രെഞ്ചു, അഭിമോൻ അജോ, പ്രിൻസിപ്പൽ സിബിച്ചൻ തോമസ്, ഹെഡ്മാസ്റ്റർ ബിനോയ് സെബാസ്റ്റ്യൻ, മറ്റ് അധ്യാപകർ, മുരിക്കാശ്ശേരി പോലിസ് എന്നിവർ ഈ ബോധവൽക്കരണ റീൽസിന്റെ ഭാഗമായി പ്രവർത്തിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

