കോട്ടയം ജില്ലയിൽ തൊണ്ടയിൽ അർബുദ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന വ്യക്തി സാമ്പത്തിക സഹായം അഭ്യർത്ഥിക്കുന്നു. കോട്ടയം എഴുവന്താനം സ്വദേശിയായ പാലമറ്റത്തിൽ റെജി കുര്യൻ (55) ആണ് രോഗബാധയെ തുടർന്ന് ദുരിതത്തിലായിരിക്കുന്നത്.
ശബ്ദം പൂർണ്ണമായും നഷ്ടപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടുകയും, പരിശോധനകൾക്ക് ശേഷം ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നിർദ്ദേശിക്കുകയും ചെയ്യുകയായിരുന്നു. ശസ്ത്രക്രിയയെ തുടർന്ന് തൊണ്ടയിൽ ട്യൂബ് ഘടിപ്പിച്ചിരിക്കുന്നതിനാൽ നിലവിൽ സംസാരിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്.
ആശയവിനിമയത്തിനായി അദ്ദേഹം ഇപ്പോൾ പേപ്പറിൽ എഴുതി കാണിക്കുകയാണ് ചെയ്യുന്നത്. മുമ്പ് ഡ്രൈവറായി ജോലി ചെയ്ത് കുടുംബം പുലർത്തിയിരുന്ന റെജി കുര്യന് വിദ്യാർത്ഥികളായ രണ്ട് മക്കളാണുള്ളത്.
കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ഈ നിർദ്ധന കുടുംബത്തിന് തുടർചികിത്സയ്ക്കുള്ള ഭാരം താങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണ് സുമനസ്സുകളുടെ കാരുണ്യം തേടുന്നത്. സഹായം നൽകാൻ താല്പര്യമുള്ളവർക്ക് താഴെ നൽകിയിരിക്കുന്ന വിവരങ്ങൾ ഉപയോഗിക്കാവുന്നതാണ്:
ഫോൺ നമ്പർ / ഗൂഗിൾ പേ (GPay): 9747561103
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
SBI, തോട്ടക്കാട്, കോട്ടയം ശാഖ
അക്കൗണ്ട് നമ്പർ: 67242607557
IFSC കോഡ്: SBIN0071183
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

