പാക്കേജ്ഡ് ഗുഡ്സ് വിപണിയിൽ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ ഐസ്ക്രീം ബ്രാൻഡ് വിപണിയിലെത്തിച്ച് റിലയൻസ് ഇൻഡസ്ട്രീസിന്റെ കൺസ്യൂമർ ഗുഡ്സ് വിഭാഗം. 10 രൂപ മുതൽ ആരംഭിക്കുന്ന വിവിധ വിലകളിൽ ഉൽപ്പന്നങ്ങൾ ലഭ്യമാകുന്ന പുതിയ ഐസ്ക്രീം ബ്രാൻഡിന് ‘ബോംബെ ക്രീമറി’ എന്നാണ് പേരിട്ടിരിക്കുന്നത്.
കോണുകൾ, കപ്പുകൾ, ടബ്ബുകൾ, ബാറുകൾ, സ്റ്റിക്കുകൾ എന്നിവ പുതിയ ബ്രണ്ടിന്റെ കീഴിൽ ലഭ്യമാകും. ബോംബെ ക്രീമറി ഐസ്ക്രീമുകൾ നിലവിൽ പശ്ചിമേന്ത്യൻ വിപണിയിൽ ലഭ്യമാക്കിയിട്ടുണ്ടെന്നും, ഉടൻ തന്നെ രാജ്യവ്യാപകമായി വിതരണത്തിനെത്തിക്കുമെന്നും കമ്പനി അറിയിച്ചു.
ഉൽപ്പന്നങ്ങളിൽ യഥാർത്ഥ ഡെയറി ക്രീം മാത്രമാണ് ഉപയോഗിക്കുന്നതെന്നും കൃത്രിമ ചേരുവകൾ ചേർക്കുന്നില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ബെംഗളൂരു കേന്ദ്രീകരിച്ച് 2026 സെപ്റ്റംബർ 1-നാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നത്.
യഥാർത്ഥ ഡെയറി ചേരുവകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ആക്സസിബിൾ പ്രീമിയം ഡെയറി ബ്രാൻഡാണ് ബോംബെ ക്രീമറി എന്ന് കമ്പനി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

