പ്രശസ്ത തെന്നിന്ത്യൻ താരം നിമിഷ സജയൻ, തമിഴ് നടൻ കരുണാസ് എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന പാൻ ഇന്ത്യൻ തമിഴ് ചിത്രം ‘എന്ന വിലൈ’ റിലീസിനൊരുങ്ങുന്നു. ദേശീയ പുരസ്കാര ജേതാവായ സജീവ് പാഴൂർ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം തിയേറ്ററുകളിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് അണിയറപ്രവർത്തകർ.
പ്രമുഖ സംഗീത സംവിധായകനും നിർമ്മാതാവുമായ ജി വി പ്രകാശ് കുമാറിന്റെ മ്യൂസിക് ലേബലാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. സെപ്റ്റംബറിൽ ആഗോളതലത്തിൽ റിലീസ് ചെയ്യുന്ന ചിത്രം കേരളത്തിൽ തിയേറ്ററുകളിൽ എത്തിക്കുന്നത് ദുൽഖർ സൽമാൻ നയിക്കുന്ന വേഫെറർ ഫിലിംസ് ആണ്.
കലാമയ സിനിവേഴ്സ്, റോമിയോ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ ജിതേഷ് വി, അനുഗോപാൽ വേണുഗോപാലൻ എന്നിവർ ചേർന്നാണ് നിർമ്മാണം. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡും സംസ്ഥാന അവാർഡും സ്വന്തമാക്കിയ പ്രതിഭയാണ് സംവിധായകൻ സജീവ് പാഴൂർ.
‘യൂത്ത്’ എന്ന സിനിമയിലെ ഗാനങ്ങളുടെ വിജയത്തിന് പിന്നാലെയാണ് ‘എന്ന വിലൈ’യുടെ ഗാനങ്ങളും ജി വി പ്രകാശ് കുമാറിന്റെ ലേബലിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിലെ ആദ്യ ഗാനം ഉടൻ തന്നെ റിലീസ് ചെയ്യുമെന്നാണ് വിവരം.
സാം സി എസ് ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
സോഷ്യോ-പൊളിറ്റിക്കൽ ത്രില്ലർ പശ്ചാത്തലത്തിലുള്ള ഒരു കുടുംബചിത്രമായാണ് ‘എന്ന വിലൈ’ ആവിഷ്കരിച്ചിരിക്കുന്നത്. പതിനാറാമത് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഈ ചിത്രം നേടിയെടുത്തിട്ടുണ്ട്.
രാമേശ്വരത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന്റെ ഷൂട്ടിംഗ് രാമേശ്വരം, ചെന്നൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിലെ 56 ലൊക്കേഷനുകളിലായി മൂന്ന് ഘട്ടങ്ങളായാണ് പൂർത്തിയായത്. വൈ ജി മഹേന്ദ്രൻ, പൂർണ്ണിമ ഭാഗ്യരാജ്, മൊട്ട
രാജേന്ദ്രൻ, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ്, ഗോലി സോഡ പാണ്ഡി, ജെ. എസ്.
കവി, മോഹൻ റാം, നിഴൽഗൽ രവി, വിവിയാന, ചേതൻ കുമാർ, കവിതാലയ കൃഷ്ണ, ടിഎസ്ആർ ശ്രീനിവാസ്, ലോള്ളൂ സഭ, സ്വാമിനാഥൻ, കൊട്ടച്ചി, ദീപ ശങ്കർ, ചിത്ത ദർശൻ, കവി നക്കലിറ്റീസ്, കെ പി വൈ കോദണ്ഡം, പശുപതി രാജ്, സൂപ്പർ ഗുഡ് സുബ്രമണി തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. 2026 സെപ്റ്റംബറിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രം തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് പ്രദർശനത്തിനെത്തുന്നത്.
ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തിൽ ആൽബി ആന്റണി (ഛായാഗ്രഹണം), ശ്രീജിത്ത് സാരംഗ് (എഡിറ്റർ), എം ശിവകുമാർ (പ്രൊഡക്ഷൻ കൺട്രോളർ), കെ ശിവകൃഷ്ണ (ആർട്ട് ഡയറക്ടർ), പിസി സ്റ്റണ്ട്സ് (ആക്ഷൻ), രതീഷ് (കോ-ഡയറക്ടർ), ആർ മുരുഗാനന്ദം (കോസ്റ്റ്യൂം ഡിസൈനർ), വി. ദിനേഷ്കുമാർ (മേക്കപ്പ്), സൽമാൻ കെ എം (എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ), കാർത്തിക് എ കെ (സ്റ്റിൽസ്), ആർ രാജീവ് ഗാന്ധി, പി കാർത്തി (പ്രൊഡക്ഷൻ മാനേജർമാർ), ശബരി (പിആർഒ) എന്നിവരും പ്രവർത്തിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

