വലിയ വിജയമായി മാറിയ ‘വാഴ 2’ എന്ന ചിത്രത്തിന് ശേഷം ഇമാജിൻ സിനിമാസിന്റെ ബാനറിൽ ഹാരിസ് ദേശം, പി.ബി. അനീഷ് എന്നിവർ ചേർന്ന് നിർമിക്കുന്ന പുതിയ ചിത്രമായ ‘കൊല’യുടെ ടൈറ്റിൽ പോസ്റ്റർ റിലീസായി.
‘അവിഹിതം’ എന്ന ചിത്രത്തിന് ശേഷം സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ഈ പുതിയ സിനിമയിൽ പ്രധാനമായും പുതുമുഖങ്ങളാണ് വേഷമിടുന്നത്. സൗഹൃദങ്ങളുടെയും കുടുംബബന്ധങ്ങളുടെയും പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം, നമ്മുടെ ചുറ്റും നടക്കുന്ന സാധാരണ സംഭവങ്ങളെ ലളിതവും മനോഹരവുമായ രീതിയിലാണ് അവതരിപ്പിക്കുന്നത്.
ഏത് പ്രദേശത്തും സംഭവിക്കാൻ സാധ്യതയുള്ള ഒരു പ്രമേയമാണ് ഈ ചിത്രത്തിന്റേത്. യുവതാരങ്ങളുടെയും ഒട്ടനവധി പുതുമുഖ പ്രതിഭകളുടെയും വലിയൊരു നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ചിത്രത്തിന്റെ പി.ആർ.ഒ ചുമതല നിർവഹിക്കുന്നത് എ.എസ്. ദിനേശ് ആണ്.
കഴിഞ്ഞ വർഷം ‘ബ്ലഡി’ (Blood-y) എന്ന് പേരിട്ടിരിക്കുന്ന മറ്റൊരു ചിത്രം സെന്ന ഹെഗ്ഡെ പ്രഖ്യാപിച്ചിരുന്നു. ഇ ഫോർ എക്സിപിരിമെന്റ്സ് നിർമ്മിക്കുന്ന ഈ ചിത്രം ഒരു ക്രൈം ത്രില്ലർ ആയിരിക്കുമെന്നാണ് പോസ്റ്റർ നൽകുന്ന സൂചനകൾ.
‘തിങ്കളാഴ്ച നിശ്ചയം’ എന്ന ശ്രദ്ധേയമായ ചിത്രത്തിന് ശേഷം അദ്ദേഹം സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘അവിഹിതം’. ഒരു ഗ്രാമവും അവിടെ രൂപപ്പെടുന്ന അവിഹിത ബന്ധങ്ങളും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ആ ചിത്രത്തിന്റെ പ്രമേയമായിരുന്നത്.
ഉണ്ണിരാജ ചെറുവത്തൂരും യുവനടൻ രഞ്ജിത്ത് കങ്കോലുമാണ് അവിഹിതത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഡാർക്ക് ഹ്യൂമർ വിഭാഗത്തിൽപ്പെട്ട
ആ ചിത്രം സംവിധായകന്റെ മികച്ച സൃഷ്ടികളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. ഇഫോർ എക്സ്പെരിമെന്റ്സ്, ഇമാജിൻ സിനിമാസ്, മാരുതി ടാക്കീസ് (മുകിൽ) എന്നീ ബാനറുകളിൽ മുകേഷ് ആർ മേത്ത, ഹാരിസ് ദേശം, പി.ബി.
അനീഷ്, സി.വി. സാരഥി, സെന്ന ഹെഗ്ഡെ എന്നിവർ ചേർന്നാണ് ഈ ചിത്രങ്ങൾ നിർമ്മിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

