കോഴിക്കോടിന്റെ നന്മയും ഒരുമയും അടയാളപ്പെടുത്തി ചരിത്രത്തിൽ ഇടംപിടിക്കാൻ ആയിരക്കണക്കിന് പേർ ഒരുങ്ങുന്നു. ഈ മാസം 20-ന് കോഴിക്കോട് ബീച്ചിൽ ഒരു മനസ്സോടെ, വലിയൊരു ലക്ഷ്യത്തിലേക്കായി ജനങ്ങൾ അണിനിരക്കും.
‘വാക്കറൂ കോഴിക്കോട് വോക്കത്തൺ 2026’ ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഔദ്യോഗിക വോക്കത്തണായാണ് സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലയ്ക്കകത്തു നിന്നും പുറത്തുനിന്നുമായി ഇതിനകം നിരവധി പേരാണ് മേളയുടെ ഭാഗമാകാൻ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുന്ന റജിസ്ട്രേഷൻ നടപടികൾ വരുന്ന 6-ന് അവസാനിക്കുന്നതാണ്. സിആർസി കോഴിക്കോടുമായി സഹകരിച്ചാണ് ഈ ബൃഹത്തായ പരിപാടി സംഘടിപ്പിക്കുന്നത്.
ഈ മാമാങ്കത്തിലൂടെ സമാഹരിക്കുന്ന തുകയുടെ ഒരു ഭാഗം, ചലനപരിമിതിയുള്ള കുട്ടികൾക്കായി നിർമിക്കുന്ന ‘സെൻസറി പാർക്കിനായാണ്’ വിനിയോഗിക്കുന്നത്. ഭിന്നശേഷിയുള്ളവരുടെ പുനരധിവാസം, തെറപ്പികൾ, പ്രത്യേക വിദ്യാഭ്യാസം, തൊഴിൽ പരിശീലനം എന്നിവ നൽകി അവരെ ശാക്തീകരിക്കുകയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ സ്ഥാപനമാണ് സിആർസി (Composite Regional Centre).
കൃത്രിമ ബുദ്ധി അഥവാ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ആരോഗ്യപ്രശ്നങ്ങൾ മുൻകൂട്ടി കണ്ടെത്തി പരിഹരിക്കാൻ സഹായിക്കുന്ന ‘നൂറ’യാണ് ഈ ദൗത്യത്തിന്റെ സഹ പ്രായോജകർ. വിഭാഗങ്ങളും റജിസ്ട്രേഷൻ ഫീസും:
* 5 കിലോമീറ്റർ വോക്കത്തൺ: 399 രൂപയും ജിഎസ്ടിയും
* 10 കിലോമീറ്റർ വോക്കത്തൺ: 499 രൂപയും ജിഎസ്ടിയും
പങ്കെടുക്കുന്നവരെ കാത്തിരിക്കുന്ന ആകർഷണങ്ങൾ:
ഔദ്യോഗിക വോക്കത്തൺ ടീ ഷർട്ട്, ഫിനിഷർ മെഡലും ഇ സർട്ടിഫിക്കറ്റും, റിഫ്രഷ്മെന്റ്സ്, റൂട്ടിലുടനീളം പ്രത്യേക ഹൈഡ്രേഷൻ പോയിന്റുകൾ എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആക്റ്റിവിറ്റി ക്ലബ്ബുകൾ, കോർപറേറ്റ് സ്ഥാപനങ്ങൾ തുടങ്ങിയവർക്കായി ഗ്രൂപ്പ് ബുക്കിങ്ങുകളിൽ ആകർഷകമായ ഡിസ്കൗണ്ടുകൾ ലഭ്യമാക്കിയിട്ടുണ്ട്. റജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും, ബൾക്ക് ബുക്കിങ്ങിനായി ബന്ധപ്പെടേണ്ട
നമ്പർ: +91 86064 63444.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

