ഏറ്റുമാനൂർ: ഗാർഹിക തലത്തിൽ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് ശക്തിനഗർ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘ഔഷധസസ്യങ്ങൾ വീട്ടുമുറ്റത്ത് – ആരോഗ്യം കുടുംബത്തിൽ’ പദ്ധതിക്ക് ഔദ്യോഗികമായി തുടക്കമായി. ഓരോ ഭവനത്തിലും ചുരുങ്ങിയത് ഒരു ഔഷധച്ചെടിയെങ്കിലും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് അസോസിയേഷൻ അംഗങ്ങൾക്ക് തൈകൾ സൗജന്യമായി വിതരണം ചെയ്യുന്നത്.
കയ്യോന്നി, കേശവർധിനി, ചങ്ങലംപരണ്ട, അർബുദനാശിനി, മുറികൂടി തുടങ്ങിയ ഔഷധപ്രാധാന്യമുള്ള തൈകളുടെ വിതരണമാണ് നിലവിൽ ആരംഭിച്ചിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി എം.എസ്.
അപ്പുകുട്ടൻ നായരിൽ നിന്നും ശിവസുധത്തിൽ സോണിയ വി. നായർ ആദ്യ തൈ ഏറ്റുവാങ്ങി.
ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് ബി. സുനിൽകുമാർ, ട്രഷറർ ഹരികുമാർ ജി.
നായർ, പി.ജെ. ചാക്കോ, ഹരീഷ് ആർ.
നായർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

