സ്ത്രീകൾ പൊതുവേദികളിൽ പ്രവേശിക്കുന്നത് സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ വിവാദ പരാമർശത്തിനെതിരെ പ്രമുഖ നേതാക്കൾ രംഗത്ത്. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നയിക്കുന്ന ജംഇയ്യത്തുൽ ഉലമയുടെ സർക്കുലറിലെ സ്ത്രീവിരുദ്ധ പരാമർശങ്ങളെ മന്ത്രി കെ എ തുളസി തള്ളിക്കളഞ്ഞു.
സ്ത്രീകളെയും പെൺകുട്ടികളെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്നതാണ് സർക്കാരിന്റെ നയമെന്നും, അതിനുള്ള മാതൃകയാണ് പ്രിയദർശിനി പദ്ധതിയെന്നും മന്ത്രി കെ എ തുളസി വ്യക്തമാക്കി. ഭരണഘടനാപരമായ തുല്യത റദ്ദ് ചെയ്യാനുള്ള ലൈസൻസ് ആർക്കുമില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ രൂക്ഷമായി വിമർശിച്ചു.
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ഇത്തരം പ്രസ്താവനകൾ നടത്തുമ്പോൾ അത് ഭരണഘടന നൽകുന്ന തുല്യ അവകാശങ്ങളെ ഇല്ലാതാക്കരുതെന്ന് മന്ത്രി ബിന്ദു കൃഷ്ണ പ്രതികരിച്ചു. ഭരണഘടന നൽകുന്ന അവകാശങ്ങളെ കാന്തപുരം മാനിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
ഇടതുമുന്നണിയുടെ സായാത്രികൻ കൂടിയായ കാന്തപുരത്തെ പൂർണ്ണമായും തള്ളിക്കൊണ്ടാണ് സിപിഎം നേതാവ് പികെ ശ്രീമതി പ്രതികരിച്ചത്. എന്നാൽ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ മന്ത്രി കെ എം ഷാജി വിസമ്മതിച്ചത് ശ്രദ്ധേയമായി.
നബിദിന റാലിയുടെ ഭാഗമായെത്തിയ ആൾക്കൂട്ടത്തിൽ സ്ത്രീ സാന്നിധ്യം ഉണ്ടായതാണ് പ്രകോപനത്തിന് കാരണമെന്ന് കരുതപ്പെടുന്നു. സ്ത്രീകളെ പ്രദർശിപ്പിക്കരുതെന്നടക്കമുള്ള വിവാദ പരാമർശങ്ങളായിരുന്നു സർക്കുലറിലുണ്ടായിരുന്നത്.
സർക്കുലർ വലിയ ചർച്ചയായെങ്കിലും പ്രസ്താവനയുടെ സാഹചര്യം വിശദീകരിക്കാൻ കാന്തപുരം തയ്യാറായിരുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

