അമേരിക്കയിലെ കാലിഫോർണിയയിലുണ്ടായ മലയാളി യുവതികളുടെ ഇരട്ടക്കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിന്റെ അന്വേഷണം അമേരിക്കൻ പൊലീസ് ശക്തമായി തുടരുകയാണെങ്കിലും, നടപടിക്രമങ്ങൾ പൂർത്തിയാകാൻ സമയമെടുക്കുന്നതിനാൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കാലതാമസമുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
കേസിലെ ഗൗരവം കണക്കിലെടുത്ത് വിശദമായ നിയമനടപടികൾക്കും ഫോറൻസിക് പരിശോധനകൾക്കും ശേഷം മാത്രമേ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുകയുള്ളൂ. സംഭവത്തിൽ കോട്ടയം സ്വദേശിനിയായ അനിൽ എന്നയാളെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
മിൽപീറ്റസിൽ ഒരേ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ താമസിച്ചിരുന്ന തൃശൂർ മണ്ണുത്തി സ്വദേശി അഞ്ജന ഹരി, തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആൻ മേരി മാത്യു എന്നിവരാണ് കൊല്ലപ്പെട്ടത്. അഞ്ജനയെ പ്രതി കാറിടിപ്പിച്ച് കൊലപ്പെടുത്തുന്നത് ദൃക്സാക്ഷികൾ കണ്ടിരുന്നു.
അതേസമയം, ആൻ മേരിയുടെ മൃതദേഹം ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിനുള്ളിൽ കുത്തേറ്റ നിലയില കണ്ടെത്തുകയായിരുന്നു. കൊല്ലപ്പെട്ട
അഞ്ജനയും ആൻ മേരിയും കസ്റ്റഡിയിലുള്ള പ്രതിയും തമ്മിൽ അടുത്ത സൗഹൃദമുണ്ടായിരുന്നു. സംഭവത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ മൂവരും ഒരുമിച്ച് ഓണാഘോഷത്തിൽ പങ്കെടുക്കുകയും തിയേറ്ററിൽ പോയി സിനിമ കാണുകയും ചെയ്തിരുന്നതായി വിവരമുണ്ട്.
അധ്യാപികയായി ജോലി ചെയ്തുവരികയായിരുന്നു അഞ്ജന. സോഫ്റ്റ്വെയർ എൻജിനീയറായ വിജേഷ് ആണ് ഭർത്താവ്.
ഇവർക്ക് ആറുവയസ്സുള്ള ഒരു മകളുമുണ്ട്. കൊല്ലപ്പെട്ട
മറ്റൊരു യുവതിയായ ആൻ മേരിയുടെ ഭർത്താവ് ജേക്കബ് (മിഥുൻ) ഐ.ടി മേഖലയിലാണ് ജോലി ചെയ്യുന്നത്. ഇവർക്ക് രണ്ട് മക്കളാണുള്ളത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവങ്ങളുടെ തുടക്കം. അപ്പാർട്ട്മെന്റിന്റെ പാർക്കിങ് ഏരിയയിൽ നീല നിറത്തിലുള്ള കാർ ഒരു യുവതിയെ ഇടിച്ചുവീഴ്ത്തിയ ശേഷം നിർത്താതെ പോയതായി ദൃക്സാക്ഷികൾ പൊലീസിനെ അറിയിക്കുകയായിരുന്നു.
കാർ ഓടിച്ചിരുന്നത് ഒരു സ്ത്രീയയാണെന്നും അവർ മൊഴി നൽകി. വിവരമറിഞ്ഞ് മിൽപീറ്റസ് പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും അഞ്ജന മരണപ്പെട്ടിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ സമീപത്തെ മറ്റൊരു കെട്ടിടത്തിന്റെ പാർക്കിങ് ഏരിയയിൽ മുൻഭാഗം തകർന്ന നിലയിൽ അപകടമുണ്ടാക്കിയ കാർ പൊലീസ് കണ്ടെത്തി. ഈ വാഹനത്തിന്റെ ഉടമയും സംഭവസ്ഥലത്തുണ്ടായിരുന്നതുമായ അനിൽ എന്നയാളെ ഉടൻതന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അഞ്ജന കൊല്ലപ്പെട്ടതറിഞ്ഞ് പരിഭ്രാന്തരായി സ്ഥലത്തെത്തിയ ആൻ മേരിയുടെ ഭർത്താവ് ജേക്കബാണ് ഫ്ലാറ്റിനുള്ളിൽ ഭാര്യയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ, ഈ ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ച യഥാർത്ഥ കാരണം എന്താണെന്നതിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

