പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരുപോലെ മികച്ച പ്രതികരണങ്ങൾ നേടിപൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിൽ ഒരുങ്ങിയ “ഖലീഫ” തിയേറ്ററുകളിൽ വിജയയാത്ര തുടരുകയാണ്. ഇതിനിടയിലാണ് ചിത്രത്തിലെ പുതിയ ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
പ്രശസ്ത സംഗീതസംവിധായകൻ ജേക്സ് ബിജോയ് ആണ് ചിത്രത്തിന് ഈണങ്ങൾ പകർന്നിരിക്കുന്നത്. ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി എന്നിവരാണ്.
റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ 14.5 കോടി രൂപ കളക്ഷൻ സ്വന്തമാക്കി ബോക്സ് ഓഫീസിൽ വലിയ മുന്നേറ്റമാണ് ചിത്രം നടത്തിയത്. ഓണം അവധി ദിനങ്ങളിലും കേരളത്തിലെ തിയേറ്ററുകളിൽ മികച്ച തിരക്കാണ് അനുഭവപ്പെടുന്നത്.
ചിത്രത്തിലെ നായകൻ പൃഥ്വിരാജ് സുകുമാരൻ്റെ മാസ് ആക്ഷൻ രംഗങ്ങളാണ് സിനിമയുടെ പ്രധാന ആകർഷണം. ഉടൻ തന്നെ ചിത്രം 50 കോടി ക്ലബ്ബിൽ ഇടംപിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
മാമ്പറക്കൽ ആമിർ അലി എന്ന നായക കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ മാമ്പറക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി മോഹൻലാലും, ഐവർ അലക്സാണ്ടർ എന്ന കഥാപാത്രമായി ടോവിനോ തോമസും അതിഥി വേഷങ്ങളിൽ എത്തുന്നുണ്ട്.
ബോളിവുഡ് താരം നീൽ നിതിൻ മുകേഷ്, തെലുങ്ക് നടി മാളവിക ശർമ്മ എന്നിവർക്കൊപ്പം ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മോഹിനി, സഞ്ജു ശിവറാം, ശിവജിത്, സുദീപ്, ഷമ്മി തിലകൻ, വൈഷ്ണവി, റുഷിൻ, ആനന്ദ് മന്മഥൻ, ഡോൺ മൈക്കൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ റിലീസ് ദിവസത്തിൽ തന്നെ രണ്ടാം ഭാഗവും അണിയറ പ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
മോഹൻലാൽ നായകനാകുന്ന രണ്ടാം ഭാഗവും സ്വർണ്ണക്കള്ളക്കടലിന്റെ പശ്ചാത്തലത്തിൽ വലിയ മുതൽമുടക്കിലാണ് ഒരുങ്ങുന്നത്. ഛായാഗ്രഹണം ജോമോൻ ടി ജോൺ, എഡിറ്റിംഗ് ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈൻ മോഹൻദാസ്, ആക്ഷൻ കൊറിയോഗ്രാഫി യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ ഡയറക്ടർ സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷൈൻ വർഗീസ് എന്നിവരാണ് പ്രധാന അണിയറ പ്രവർത്തകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

