കോഴിക്കോട് ജില്ലയില്‍ കാര്‍ മോഷ്ടിക്കാന്‍ ശ്രമിച്ച കേസില്‍ കുപ്രസിദ്ധ കുറ്റവാളി പൊലീസ് പിടിയിലായി. ബാലുശ്ശേരി സ്വദേശി ഇരൂള്ക്കുന്നുമ്മല് യാസിര്‍ (29) ആണ് താമരശ്ശേരി പൊലീസിന്റെ പിടിയിലായത്.
പുതുപ്പാടി മലപ്പുറം ജുമാ മസ്ജിദിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനം കടത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ക്ക് കുരുക്ക് വീണത്. പള്ളിക്ക് പരിസരത്ത് അസ്വാഭാവിക സാഹചര്യത്തില്‍ ഒരാളെ കണ്ടതിനെ തുടര്‍ന്ന് സമീപത്തെ ജിംനേഷ്യത്തിലെ യുവാക്കള്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ പക്കല്‍ നിന്നും ഒരു സ്ക്രൂ ഡ്രൈവര്‍, നാല് സിം കാര്‍ഡുകള്‍, രണ്ട് മൊബൈല്‍ ഫോണുകള്‍, ഒരു കാറിന്റെ താക്കോല്‍ എന്നിവ കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി.
കേരളത്തിലെ വിവിധ ജില്ലകളിലായി ഏകദേശം ഇരുപതോളം ക്രിമിനൽ കേസുകളില്‍ പ്രതിയാണ് പിടിയിലായ യാസിറെന്ന് പൊലീസ് അറിയിച്ചു. അങ്കമാലി, കോഴിക്കോട് മെഡിക്കല്‍ കോളേജ്, ചേവായൂര്‍, വടകര, തൊട്ടില്‍പ്പാലം, കൊയിലാണ്ടി, തിരൂര്‍, മാനന്തവാടി, പയ്യന്നൂര്‍ തുടങ്ങിയ സ്റ്റേഷനുകളിലാണ് ഇയാള്‍ക്കെതിരെയുള്ള കേസുകള്‍ നിലവിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

