തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരമായ അനാസ്ഥയെ തുടർന്ന് രോഗി മരണപ്പെട്ടതായി ബന്ധുക്കളുടെ പരാതി. കൊല്ലം ചടയമംഗലം സ്വദേശിയായ സുകുമാരപിള്ള (87) ആണ് ജീവനൊടുക്കിയത്.
പക്ഷാഘാത ബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടെ ആശുപത്രി കട്ടിലിൽ നിന്നും താഴെ വീണാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്. കഴിഞ്ഞ മാസം 26-ാം തീയതിയാണ് സുകുമാരപിള്ളയെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
തുടർന്ന് വാർഡിൽ ചികിത്സയിൽ കഴിയവെ 29-ാം തീയതി പുലർച്ചെ കട്ടിലിൽ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ അദ്ദേഹത്തിന്റെ തലയ്ക്കും കണ്ണിനും സാരമായ പരിക്കുകൾ പറ്റിയിട്ടുണ്ട്.
അതുവരെ സാധാരണ നിലയിൽ സംസാരിച്ചുകൊണ്ടിരുന്ന സുകുമാരപിള്ള ഈ അപകടത്തിന് ശേഷം സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലാവുകയായിരുന്നു. ഗുരുതരാവസ്ഥയിലായിട്ടും ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും കാര്യമായ ഇടപെടലുകൾ ഉണ്ടായില്ലെന്നാണ് പ്രധാന ആരോപണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

