നഗരത്തിൽ ആരോഗ്യത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശവുമായി നടക്കുന്ന വാക്കറൂ കോഴിക്കോട് വാക്കത്തോൺ നടക്കാനിരിക്കെ, റജിസ്ട്രേഷൻ നടപടികൾ അന്തിമഘട്ടത്തിലേക്ക്. ടൈറ്റിൽ സ്പോൺസറായ വാക്കറൂവിന്റെയും മറ്റ് പ്രമുഖ കൂട്ടായ്മകളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ വലിയ മുന്നേറ്റത്തിൽ പങ്കെടുക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 6 ആണ്.
റജിസ്ട്രേഷൻ ആരംഭിച്ചതു മുതൽ പൊതുജനങ്ങളിൽ നിന്നും കായിക പ്രേമികളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സെപ്റ്റംബർ 20ന് കോഴിക്കോട് ബീച്ചിൽ വെച്ചാണ് പ്രൗഢഗംഭീരമായ വാക്കത്തോൺ അരങ്ങേറുന്നത്.
ഇതിനോടകം തന്നെ ആയിരക്കണക്കിന് ആളുകൾ പരിപാടിയുടെ ഭാഗമാകാൻ റജിസ്റ്റർ ചെയ്തു കഴിഞ്ഞു. കേവലമൊരു ഫിറ്റ്നസ് കൂട്ടായ്മ എന്നതിലുപരി വലിയൊരു സാമൂഹിക ലക്ഷ്യവും ഈ മാമാങ്കത്തിന് പിന്നിലുണ്ട്.
കാരുണ്യത്തിന്റെ കരുതൽ
സിആർസി കോഴിക്കോടുമായി സഹകരിച്ചാണ് ഈ സദുദ്യമം നടപ്പിലാക്കുന്നത്. വാക്കത്തോണിലൂടെ സമാഹരിക്കുന്ന തുകയുടെ ഒരു പങ്ക്, ചലനപരിമിതിയുള്ള കുട്ടികൾക്കായി നിർമിക്കുന്ന പ്രത്യേക ‘സെൻസറി പാർക്കിനായി’ സംഭാവന ചെയ്യും.
ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങൾക്ക് തടസ്സങ്ങളില്ലാതെ കളിക്കാനും പഠിക്കാനും വളരാനും പര്യാപ്തമായ സുരക്ഷിതമായ ഒരു അന്തരീക്ഷം ഒരുക്കുകയാണ് ഇതിലൂടെ സംഘാടകർ ലക്ഷ്യമിടുന്നത്. വിഭാഗങ്ങളും ഫീസും
5, 10 കിലോമീറ്റർ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് വാക്കത്തോൺ ക്രമീകരിച്ചിരിക്കുന്നത്.
5 കിലോമീറ്റർ വിഭാഗത്തിന് 399 രൂപയും, 10 കിലോമീറ്റർ വിഭാഗത്തിന് 499 രൂപയുമാണ് റജിസ്ട്രേഷൻ ഫീസ് (ജിഎസ്ടി ബാധകമല്ല). സ്ഥാപനങ്ങൾക്കായി പ്രത്യേക ഡിസ്കൗണ്ടോടുകൂടിയ ബൾക്ക് റജിസ്ട്രേഷൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
റജിസ്ട്രേഷനായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. പങ്കെടുക്കുന്ന ഓരോ വ്യക്തിക്കും പ്രീമിയം വാക്കത്തോൺ ടീ ഷർട്ട്, ഫിനിഷർ മെഡൽ, ഇ-സർട്ടിഫിക്കറ്റ്, കൂടാതെ റീഫ്രഷ്മെന്റ്സ്, ഹൈഡ്രേഷൻ സപ്പോർട്ട് എന്നിവ ലഭിക്കും.
മുഴുവൻ പങ്കെടുക്കുന്നവരുടെ സുരക്ഷയും ആരോഗ്യവും മുൻനിർത്തി പ്രത്യേക മെഡിക്കൽ ടീമും സന്നദ്ധ സേവകരുടെ സേവനവും വേദിയിൽ ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി +91 86064 63444 എന്ന നമ്പറുമായി ബന്ധപ്പെടാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

