കാഠ്മണ്ഡു: കനത്ത മിന്നല്‍ പ്രളയം ദുരിതം വിതച്ച നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലേക്ക് കടന്നതായി നേപ്പാള്‍ വിദേശകാര്യ മന്ത്രി ഷിസിര്‍ ഖനാല്‍ വ്യക്തമാക്കി. പ്രതിസന്ധി ഘട്ടത്തില്‍ മനുഷ്യജീവിതം സുരക്ഷിതമാക്കുന്നതിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത്.
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ഉന്നതര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ ഏകദേശം 4000-ത്തോളം ആളുകളെ സുരക്ഷിതമായി രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ഭാഗത്തുനിന്നും ലഭിച്ച സമയോചിതമായ എല്ലാ സഹായങ്ങള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. തുരങ്കത്തില്‍ കുടുങ്ങിപ്പോയവരെ പുറത്തെടുക്കുന്നതിനുള്ള ശ്രമങ്ങളില്‍ ഇന്ത്യയുടെ പിന്തുണയോടെയുള്ള ഇടപെടലുകള്‍ തുടരുകയാണ്.
തിരിച്ചറിയല്‍ നടപടികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ഡി.എന്‍.എ പരിശോധനകള്‍ ഉള്‍പ്പെടെയുള്ളവ ഉടന്‍ ആരംഭിക്കുമെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. ദുരന്തബാധിത പ്രദേശങ്ങളില്‍ ഇന്ത്യ കൂടുതല്‍ സഹായങ്ങളും ദുരിതാശ്വാസ സാമഗ്രികളും എത്തിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

