ചാവക്കാട് ദേശീയപാത 66-ൽ ചേറ്റുവ മുതൽ ചാവക്കാട് ടൗൺ വരെയുള്ള ഭാഗത്ത് വൻ ഗതാഗതക്കുരുക്ക്. വെറും നാലു കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ വാഹനങ്ങൾക്ക് വേണ്ടിവന്നത് മൂന്ന് മണിക്കൂറോളമാണ്.
റോഡ് തകർന്നു കിടക്കുന്നതാണ് മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ പ്രധാന കാരണം. മണിക്കൂറുകളോളം വാഹനങ്ങൾ ഒരിഞ്ച് പോലും മുന്നോട്ട് നീങ്ങാനാകാതെ റോഡിൽ കുടുങ്ങിക്കിടന്നു.
യാത്രാസൗകര്യങ്ങൾ തടസ്സപ്പെട്ടതോടെ ബസ് കാത്തുനിന്ന നൂറുകണക്കിന് യാത്രക്കാരും കടുത്ത ദുരിതത്തിലായി. വൈകിട്ട് 3 മണി മുതൽ 6 മണി വരെയാണ് അതീവ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്.
സ്ഥിതി ഗുരുതരമായതിനെ തുടർന്ന് പൊലീസെത്തി ഗതാഗതം നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും പലയിടത്തും വാഹനങ്ങളുടെ നീണ്ട നിര തന്നെ രൂപപ്പെട്ടിരുന്നു.
ചേറ്റുവ ഭാഗത്തുനിന്ന് കോഴിക്കോട്, ഗുരുവായൂർ ഭാഗങ്ങളിലേക്കും, എറണാകുളം ഭാഗത്തേക്കും യാത്ര ചെയ്തവരാണ് കുരുക്കിൽ പെട്ട് ഏറെ വലഞ്ഞത്. തുടർന്ന് മണത്തല മുല്ലത്തറയിൽ പൊലീസെത്തി ഗതാഗതം തിരിച്ചുവിട്ടതോടെയാണ് പ്രദേശത്ത് താൽക്കാലിക ആശ്വാസമുണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

