മുഖ്യമന്ത്രി പിണറായി വിജയൻക്കെതിരെ രൂക്ഷ വിമർശനവുമായി പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണൻ രംഗത്ത്.
മുഖ്യമന്ത്രിയുടേത് ഭീഷണിയുടെ സ്വരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടിയിൽ തെറ്റുകൾ തിരുത്താൻ നേതൃത്വത്തിന് ആഗ്രഹമില്ലെന്ന് പിണറായിയുടെ പ്രസംഗം വ്യക്തമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥാനാർത്ഥി നിർണയത്തിൽ വീഴ്ച സംഭവിച്ചുവെന്ന കേന്ദ്രകമ്മിറ്റിയുടെ നിലപാടിനെ മുഖ്യമന്ത്രി പരസ്യമായി വെല്ലുവിളിക്കുകയാണെന്നും വിമർശനമുയർന്നു. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയത്തിൽ ഗുരുതരമായ വീഴ്ചകൾ പറ്റിയിട്ടുണ്ടെന്ന് പാർട്ടി കേന്ദ്ര കമ്മിറ്റി വരെ തിരിച്ചറിഞ്ഞതാണ്.
എന്നാൽ ഈ യാഥാർത്ഥ്യങ്ങളെയാണ് നേതൃത്വം ഇപ്പോൾ വെല്ലുവിളിക്കുന്നത്. ഇപ്പോഴും ഭീഷണിയുടെ രാഷ്ട്രീയവുമായി മുന്നോട്ട് പോകാനാണ് സിപിഎം നേതൃത്വം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

