കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് ലോക്നാഥ് ബെഹ്റ പടിയിറങ്ങുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക കാലാവധി ഈ മാസം 30ന് അതായത് നാളെ അവസാനിക്കുകയാണ്.
ഈ പശ്ചാത്തലത്തിൽ, പുതിയ സംവിധാനങ്ങൾ നിലവിൽ വരുന്നത് വരെ എറണാകുളം ജില്ലാ കലക്ടർ ജി.പ്രിയങ്കയ്ക്കാണ് താൽക്കാലിക ചുമതല കൈമാറിയിട്ടുള്ളത്. കേരള പൊലീസ് മുൻ മേധാവിയായ ലോക്നാഥ് ബെഹ്റ 2021-ലാണ് കൊച്ചി മെട്രോയുടെ തലപ്പത്തേക്ക് എത്തുന്നത്.
കൊച്ചി മെട്രോയുടെ നിർണായകമായ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾക്കും അഭിമാനകരമായ വാട്ടർ മെട്രോ പദ്ധതിക്കും നേതൃത്വം നൽകുന്നതിനായി അദ്ദേഹത്തിന്റെ സേവന കാലാവധി സർക്കാർ ഇതിനുമുമ്പ് നീട്ടിനൽകിയിരുന്നു.
മെട്രോയുടെ പ്രവർത്തന മേഖലകൾ വ്യാപിപ്പിക്കുന്നതിലും പുതിയ പദ്ധതികൾക്ക് രൂപം നൽകുന്നതിലും യാത്രാസൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിലും അദ്ദേഹത്തിന്റെ ഭരണകാലത്ത് ഒട്ടേറെ സുപ്രധാന നടപടികൾ കൈക്കൊള്ളാൻ സാധിച്ചിട്ടുണ്ട്. കൊച്ചി മെട്രോയുടെ പുതിയ എം.ഡിയെ കണ്ടെത്തുന്നതിനുള്ള പ്രാരംഭ നടപടികൾ സർക്കാർ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

