സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ഒരാഴ്ച നീണ്ടുനിന്ന ഓണം വാരാഘോഷത്തിന് നാളെ (ഞായറാഴ്ച) കൊടിയിറങ്ങും. സമാപനം കുറിച്ചുകൊണ്ട് നഗരത്തിൽ നടക്കുന്ന വർണ്ണാഭമായ ഘോഷയാത്ര വൈകിട്ട് 4 മണിക്ക് കവടിയാറിൽ നിന്ന് ആരംഭിക്കും.
കിഴക്കേകോട്ട വരെ നീളുന്ന ഘോഷയാത്രയിൽ വിവിധ സർക്കാർ വകുപ്പുകളും സംഘടനകളും അവതരിപ്പിക്കുന്ന നിശ്ചലദൃശ്യങ്ങളും ഫ്ലോട്ടുകളും പ്രത്യേക ആകർഷണമാകും.
ദേശീയ അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയമായ വിവിധ കലാരൂപങ്ങളും കലാപ്രകടനങ്ങളും ഈ സാംസ്കാരിക ഘോഷയാത്രയുടെ ഭാഗമായി അണിനിരക്കും. കൂടാതെ, പൊലീസ് വിഭാഗം, അശ്വാരൂഢ സേന, ബാൻഡ് സംഘങ്ങൾ എന്നിവയുടെ അകമ്പടിയും ഉണ്ടാകും.
വെള്ളയമ്പലം മാനവീയം വീഥിക്ക് സമീപമുള്ള **വയലാർ പ്രതിമയ്ക്ക്** മുന്നിൽ വെച്ച് ഉപരാഷ്ട്രപതി **സി.പി.രാധാകൃഷ്ണൻ** ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. പാളയത്ത് സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക പവലിയനിൽ നിന്ന് ഗവർണർ, മുഖ്യമന്ത്രി, മറ്റ് മന്ത്രിമാർ എന്നിവർ ഘോഷയാത്ര വീക്ഷിക്കും.
ഘോഷയാത്രയും വിവിഐപി സന്ദർശനവും പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിൽ നാളെ ഉച്ചയ്ക്ക് 2 മണി മുതൽ പ്രത്യേക ഗതാഗത നിയന്ത്രണങ്ങളും പാർക്കിങ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നഗരത്തിലെ പ്രധാന റോഡുകളിൽ പാർക്കിങ് നിരോധനം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

