മൂവാറ്റുപുഴ പുതിയ ജില്ലായായി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ കടുത്ത വിയോജിപ്പുമായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം രംഗത്ത്.
പ്രസ്തുത ജില്ലാ രൂപീകരണത്തിനായി തൊടുപുഴ വിട്ടുനൽകാൻ തയ്യാറല്ലെന്ന് കേരള കോൺഗ്രസ് നേതാവും എംഎൽഎയുമായ മോൻസ് ജോസഫ് വ്യക്തമാക്കി. തൊടുപുഴ ഇടുക്കിയുടെ ഹൃദയവും ആത്മാവുമാണ്.
അതിനെ വിഭജിച്ചെടുക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം കേരള കോൺഗ്രസ് നേതൃത്വം മുന്നണിയിൽ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
പുതിയ ജില്ലാ രൂപീകരണം സംബന്ധിച്ച ചർച്ചകൾ നടക്കേണ്ടത് യുഡിഎഫിലാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ മൂവാറ്റുപുഴ എംഎൽഎയായ ജോസഫ് വാഴക്കൻ ഈ വിഷയം മുൻപ് നിയമസഭയിൽ ഉന്നയിച്ചിരുന്നതാണെന്നും, എന്നാൽ അക്കാലത്ത് തന്നെ ഈ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് സർക്കാർ വ്യക്തമാക്കിയതാണെന്നും മോൻസ് ജോസഫ് ഓർമ്മിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

