ആലപ്പുഴ ജില്ലയിലെ ചാരുമൂട്ടിൽ വീടിന്റെ ജനൽ തുരന്ന് അകത്തുകടന്ന് ഉറങ്ങിക്കിടന്ന സ്ത്രീയുടെ സ്വർണ പാദസരം മോഷ്ടിച്ചു. താമരക്കുളം ഗുരുനാഥൻ കുളങ്ങര പ്ലാവിളയിൽ അനിൽ എന്നയാളുടെ വീട്ടിലാണ് കഴിഞ്ഞ രാത്രി മോഷണം നടന്നത്.
വീടിന്റെ കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന അനിലിന്റെ ഭാര്യ രമ്യയുടെ കാലിൽ കിടന്ന സ്വർണ പാദസരമാണ് മോഷ്ടാവ് ഊരിയെടുത്തത്. ജനാലയോടു ചേർന്നു കിടക്കുകയായിരുന്നു രമ്യ.
പുലർച്ചെ 3 മണിയോടെ ഉണർന്നപ്പോഴാണ് ഒരു കാലിലെ പാദസരം നഷ്ടപ്പെട്ട വിവരം ഇവർ അറിയുന്നത്.
വീടിനുള്ളിൽ എവിടെയെങ്കിലും വീണുപോയതാകാം എന്ന് കരുതി ആദ്യം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് രാവിലെ ജനലിന്റെ ഭാഗത്തുൂകൂടി പരിശോധിച്ചപ്പോഴാണ് കൊളുത്തു ഭാഗത്തെ തടി തുരന്നതായി ശ്രദ്ധയിൽപെട്ടത്.
ഉടൻതന്നെ വിവരം നൂറനാട് പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. പൊലീസെത്തി സ്ഥലത്ത് വിശദമായ പരിശോധന നടത്തി.
വീടിന്റെ തെക്കുവശത്തുനിന്നും മോഷ്ടാവിന്റേതെന്നു സംശയിക്കുന്ന കാൽപാടുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സമാനമായ രീതിയിൽ മുൻകാലങ്ങളിൽ സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവരെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

